ലോകകിരീടം തേടി ലിവർപൂൾ; ക്ലബ് ലോകകപ്പ് ഫൈനൽ ഇന്ന്
text_fieldsദോഹ: ക്ലബ് ലോകകപ്പിലെ ആദ്യ കിരീടമെന്ന സ്വപ്നത്തിലേക്ക് ലിവർപൂൾ ഇന്നിറങ്ങുന്നു. ഇന്ത്യൻ സമയം രാത്രി 11ന് ആരംഭിക്കുന്ന കലാശപ്പോരാട്ടത്തിൽ ബ്രസീൽ ക്ലബ് െഫ്ലമിങ്ങോയാണ് എതിരാളി. യുർഗൻ േക്ലാപ്പിന് കീഴിൽ നാലുവർഷംകൊണ്ട് വിസ്മയകരമായ മാറ്റം ഉൾകൊണ്ട് ലിവർപൂൾ സീസണിൽ ഒരുപിടി ചരിത്ര നേട്ടങ്ങൾക്കരികിലാണ്.
13 വർഷത്തിനു ശേഷം ചാമ്പ്യൻസ് ലീഗ് കിരീടമണിഞ്ഞ് ഇക്കുറി ക്ലബ് ലോകകപ്പിനെത്തിയ ‘റെഡ്സിന്’ ബ്രസീൽ വെല്ലുവിളി മറികടന്നാൽ ആ ചരിത്രം കുറിക്കാം. ആദ്യ പ്രീമിയർ ലീഗ് കിരീടത്തിലേക്കുള്ള കുതിപ്പിനിടെയാണ് ഇന്നത്തെ ഫൈനൽ. പരിക്കു കാരണം സെമിയിൽ നിന്ന് വിട്ടുനിന്ന നായകൻ വിർജിൽ വാൻഡൈക് ഇന്നിറങ്ങും. ഫിറ്റ്നസ് നേടിയ വാൻഡൈകും വിനാൽഡമും വെള്ളിയാഴ്ച പരിശീലനത്തിനിറങ്ങിയിരുന്നു.
അതേസമയം, ജോർജ് ജീസസിനു കീഴിൽ കോപ ലിബർറ്റഡോറസ് നേടിയ െഫ്ലമിങ്ങോയും ശക്തരാണ്.