സി.കെ വിനീതിന് ഇരട്ടഗോൾ; ബംഗളുരു എഫ്.സിക്ക് ഫെഡറേഷൻ കപ്പ്
text_fieldsകട്ടക്: ജോലിയിൽനിന്ന് പിരിച്ചുവിട്ട ഏജീസിനോടുള്ള ‘പ്രതികാരം’ മലയാളി താരം സി.കെ. വിനീത് തീർത്തത് മോഹൻ ബഗാനോടായിരുന്നു. മലയാളത്തിെൻറ പ്രിയതാരം സി.കെ. വിനീതിെൻറ എണ്ണംപറഞ്ഞ രണ്ടു ഗോളിൽ ഫെഡറേഷൻ കപ്പ് ഫൈനലിൽ ബംഗളൂരു എഫ്.സിക്ക് കിരീടം. അധികസമയം വരെ നീണ്ടുനിന്ന ആവേശകരമായ ഫൈനൽ മാമാങ്കത്തിൽ 2-0ത്തിനാണ് നീലപ്പട കൊൽക്കത്ത വമ്പന്മാരായ മോഹൻ ബഗാനെ തോൽപിച്ചത്. പകരക്കാരനായി കളത്തിലിറങ്ങിയ വിനീത് 107, 119 മിനിറ്റുകളിലാണ് ഗോൾ നേടി ടീമിനെ ജയിപ്പിച്ചത്. ബംഗളൂരുവിെൻറ രണ്ടാം ഫെഡറേഷൻ കപ്പ് കിരീടമാണിത്. നേരത്തേ 2014-15 സീസണിലും നീലപ്പട ഫെഡറേഷൻ കപ്പ് കിരീടം ചൂടിയിരുന്നു.
ആദ്യ 90 മിനിറ്റ് ഇരുടീമുകളും ഗോളടിക്കാതെ പിരിഞ്ഞ മത്സരത്തിൽ എക്സ്ട്രാ ടൈമിലാണ് കളിയുടെ ഗതിമാറുന്നത്. ഗോൾരഹിത സമനിലയിലേക്ക് നീങ്ങുമെന്നു തോന്നിച്ച ഘട്ടത്തിലാണ് ബംഗളൂരു കോച്ച് ആൽബർട്ട് റിക്ക വിനീതിനെ കളിത്തിലിറക്കുന്നത്. ഒടുവിൽ എക്സ്ട്രാടൈമിൽ മറ്റൊരു മലയാളി താരമായ അനസ് എടത്തൊടിക നേതൃത്വം നൽകിയ മോഹൻ ബഗാെൻറ പ്രതിരോധനിരയെ വകഞ്ഞുമാറ്റി വിനീത് ഗോൾ നേടുകയായിരുന്നു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
