വിനീതിന് കേന്ദ്രം ജോലി നൽകിയില്ലെങ്കിൽ സംസ്ഥാന സർക്കാർ നൽകും -മന്ത്രി എ.സി മൊയ്തീൻ
text_fieldsതൃശൂർ: ഫുട്ബാൾ താരം സി.കെ. വിനീതിന് ഏജീസ് ഓഫിസിലെ ജോലി തിരികെ നൽകാൻ കേന്ദ്രത്തിൽനിന്ന് നടപടി ഉണ്ടായില്ലെങ്കിൽ സംസ്ഥാന സർക്കാർ ജോലി നൽകുമെന്ന് മന്ത്രി എ.സി. മൊയ്തീൻ. ഹാജരില്ലാത്തതിെൻറ പേരിൽ വിനീതിനെ പിരിച്ചുവിട്ട നടപടി തിരുത്താൻ കേന്ദ്രം ഇടപെടണമെന്നാവശ്യപ്പെട്ട് കായിക മന്ത്രാലയത്തിന് കെത്തഴുതിയതായി മന്ത്രി അറിയിച്ചു. തിങ്കളാഴ്ച മന്ത്രിയുമായി വിഷയം സംസാരിക്കും.
പിരിച്ചു വിടാനുള്ള നീക്കമറിഞ്ഞ് സി.എ.ജിക്കും കേന്ദ്ര കായിക മന്ത്രാലയത്തിനും നേരത്തെ കത്ത് നൽകിയിരുന്നു. ഇത് അവഗണിച്ചാണ് പിരിച്ചുവിട്ടത്. കേന്ദ്രസർക്കാർ നടപടിയെടുത്തില്ലെങ്കിൽ മുഖ്യമന്ത്രിയുമായി സംസാരിച്ച് സംസ്ഥാന സർവിസിൽ ജോലി നൽകും. വിഷയത്തിൽ കേന്ദ്ര മന്ത്രിയുടെ ഇടപെടൽ സ്വാഗതം ചെയ്യുന്നു -മന്ത്രി പറഞ്ഞു.
മതിയായ ഹാജരില്ലെന്ന് പറഞ്ഞ് ബുധനാഴ്ചയാണ് വിനീതിനെ ഏജീസ് ഒാഡിറ്റർ തസ്തികയിൽ നിന്നും പിരിച്ചുവിട്ടത്. 2012ൽ സ്പോര്‍ട്സ് ക്വാട്ടയിലായിരുന്നു നിയമനം. 2014ല്‍ അവസാനിക്കേണ്ടിയിരുന്ന പ്രബേഷന്‍ കാലാവധി ഹാജര്‍ കുറവാണെന്ന് ചൂണ്ടിക്കാട്ടി രണ്ടു വര്‍ഷത്തേക്കു നീട്ടിയിരുന്നു. ഈ കാലാവധി 2016ല്‍ അവസാനിച്ചു. പ്രബേഷന്‍ കാലാവധി രണ്ടു വര്‍ഷത്തിലേറെ നീട്ടാന്‍ കഴിയില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറങ്ങിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
