സി.കെ വിനീത് ചെന്നൈയിനിൽ
text_fieldsകൊച്ചി: മലയാളത്തിെൻറ ശക്തമായ സാന്നിധ്യമായിരുന്ന സി.കെ. വിനീത് കേരള ബ്ലാസ്റ്റേഴ്സ ് വിട്ടു. സീസൺ രണ്ടാം ഭാഗത്തിൽ ഐ.എസ്.എൽ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സിയിലാകും വിനീ ത് പന്തു തട്ടുക. മേയ് വരെ വിനീതിനു ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്. അതുകൊണ്ട് വായ്പ അടിസ്ഥാനത്തിലാകും താരം ചെന്നൈയിൻ എഫ്.സിയിലെത്തുക.
അതേസമയം, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ബ്ലാസ്റ്റേഴ്സ് ടോപ് സ്കോററിൽ ഒരാളാണ് വിനീത്. 2015, 2016 വർഷങ്ങളിൽ വായ്പാടിസ്ഥാനത്തിൽ ടീമിനായി കളിച്ച താരത്തെ 2017ലാണ് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
