ഫുൾഹാമിനെ തോൽപിച്ച് സിറ്റി വീണ്ടും തലപ്പത്ത്
text_fieldsലണ്ടൻ: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ് റി വീണ്ടും ഒന്നാമത്. ഇടവേളക്കുശേഷം നടന്ന ആദ്യ മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി, ഫുൾഹാമിനെ 2-0ത്തിന് തോൽപിച്ചു. ഇതോടെ 31 മത്സരങ്ങളിൽ 77 പോയൻറുമായി സിറ്റി ഒന്നാം സ്ഥാനം പിടിച്ചെടുത്തു. ഇത്രയും മത്സരത്തിൽ 76 പോയൻറുള്ള ലിവർപൂൾ തൊട്ടുപിന്നിലുണ്ട്. ടോട്ടൻഹാമിനെതിരെ നിർണായക പോരാട്ടത്തിൽ ലിവർപൂൾ ഞായറാഴ്ച ഇറങ്ങും.
മത്സരത്തിൽ ആദ്യ പകുതിയിലെ രണ്ടു ഗോളുകളാണ് സിറ്റിയുടെ വിജയക്കുതിപ്പിൽ തുടർച്ച നൽകിയത്. അഞ്ചാം മിനിറ്റിൽ പോർചുഗീസുകാരൻ ബെർണാഡോ സിൽവയും 27ാം മിനിറ്റിൽ ഗോൾ മെഷീൻ സെർജിയോ അഗ്യൂറോയുമാണ് ഫുൾഹാമിെൻറ വലയിൽ പന്തെത്തിച്ചത്. രണ്ടാം പകുതിയിൽ മൂന്ന് മാറ്റങ്ങളുമായി െപപ് ഗാർഡിയോള ലീഡ് ഇരട്ടിപ്പിന് കരുക്കൾ നീക്കിയെങ്കിലും നടന്നില്ല. 23ാം തോൽവി ഏറ്റുവാങ്ങിയ ഫുൾഹാം 17 പോയൻറുമായി 19ാം സ്ഥാനത്ത് പുറത്താവലിെൻറ വക്കിലാണ്.