ടോട്ടൻഹാമിനെ ഒരു ഗോളിന് തകർത്ത് സിറ്റി
text_fieldsലണ്ടൻ: ‘വാർ’ ഭീഷണിയില്ലാത്ത മത്സരത്തിൽ ടോട്ടൻഹാമിനെ മറികടന്ന് മാഞ്ചസ്റ്റർ സി റ്റി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ‘കിങ് മേക്കർ’ പോരാട്ടത്തിൽ മാഞ്ചസ്റ്റർ സിറ്റി 1-0ത്തി ന് േടാട്ടൻഹാം ഹോട്സ്പറിനെ തോൽപിച്ചു. യുവതാരം ഫിൽ ഫോഡെൻറ അഞ്ചാം മിനിറ്റ് ഗോള ിലാണ് സിറ്റി നിർണായക മൂന്നു പോയൻറ് കരസ്ഥമാക്കുന്നത്.
അവസാന സമയത്ത് ബോക ്സിൽ നിന്നുണ്ടായ ഫൗളിൽ െപനാൽറ്റിക്കായി ടോട്ടൻഹാം താരങ്ങൾ റഫറിയോട് തർക്കിച്ചെങ്കിലും ‘വാർ’ സംവിധാനമില്ലാത്തതിനാൽ കാര്യമുണ്ടായില്ല. ഇതോടെ ലിവർപൂൾ-സിറ്റി കിരീടപ്പോരാട്ടത്തിന് വീണ്ടും മൂർച്ചയേറി. ശനിയാഴ്ച സിറ്റി തോൽക്കുകയോ സമനിലയിൽ കുരുങ്ങുകയോ ചെയ്തിരുന്നെങ്കിൽ, ബാക്കിയുള്ള നാലു മത്സരങ്ങളിൽ കാര്യമായ എതിരാളികളില്ലാത്ത ലിവർപൂളിന് കാര്യങ്ങൾ ഏറക്കുറെ ആശ്വാസമായേനെ.
ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനലിൽ തങ്ങളെ തോൽപിച്ച എതിരാളികൾക്കെതിരെ പകവീട്ടാനാണ് സിറ്റി ഇറങ്ങിയത്. മൂന്നു മാറ്റങ്ങളുമായാണ് പെപ് ഗ്വാർഡിയോള സിറ്റിയെ ഒരുക്കിയത്. ഡേവിഡ് സിൽവ, വിൻസെൻറ് കൊംപനി, ബെഞ്ചമിൻ മെൻഡി എന്നിവർക്ക് പകരമായി േജാൺ സ്റ്റോണിസ്, ഒലക്സാണ്ടർ സിൻചെൻകോ, ഫിൽ ഫോഡൻ എന്നിവെരത്തി. മറുതലക്കൽ അഞ്ചു മാറ്റങ്ങളുമായി ടോട്ടൻഹാമും ബൂട്ടുകെട്ടി.
ഫോഡനെ കളിപ്പിക്കാനുള്ള െപപ്പിെൻറ തീരുമാനം ശരിവെക്കുന്നതായിരുന്നു അഞ്ചാം മിനിറ്റിൽ കണ്ടത്. കളി ചൂടുപിടിക്കുന്നതിനു മുേമ്പ ബെർണാഡോ സിൽവയുടെ ക്രോസ് അഗ്യൂറോയെ ലക്ഷ്യമാക്കി നീങ്ങിയതാണ് ഗോളിന് അവസരമാവുന്നത്. മാർക്ക് ചെയ്യപ്പെടാതെ നിന്ന അഗ്യൂറോ പോസ്റ്റിലേക്ക് തിരിച്ചുവിട്ടു. അവസരത്തിനൊത്ത് ബോക്സിലേക്ക് ഇരച്ചുകയറിയ ഫിൽ ഫോഡൻ ഹെഡറിൽ പന്ത് വലയിലാക്കി. പ്രീമിയർ ലീഗിൽ സിറ്റിക്കായി ഫോഡെൻറ ആദ്യ ഗോളായിരുന്നു ഇത്.
ഇതോെട കളി മുറുകിയെങ്കിലും പിന്നീട് ഗോളുകളൊന്നും പിറന്നില്ല. വിലപ്പെട്ട മൂന്നു പോയൻറുമായി സിറ്റി വീണ്ടും ഒന്നാം സ്ഥാനത്ത് (86 പോയൻറ്) എത്തി. ഒരു പോയൻറ് കുറവുള്ള ലിവർപൂൾ (85) തൊട്ടുപിറകിലുണ്ട്. ബാക്കിയുള്ള നാലു മത്സരങ്ങളിൽ ഒന്നിലെങ്കിലും സിറ്റിക്ക് കാലിടറുമെന്ന പ്രതീക്ഷയിലാണ് ക്ലോപ്പും സംഘവും. 67 േപായൻറുമായി മൂന്നാമതുള്ള ടോട്ടൻഹാം തോൽവിയോടെ ആദ്യ നാലിലെ സ്ഥാനം നഷ്ടമാവുമെന്ന ഭീതിയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
