ചുനി ഗോസ്വാമി; കേരളത്തിലും ആരാധകഹൃദയം നിറച്ച താരം
text_fieldsകോഴിക്കോട്: ഇന്ത്യൻ ഫുട്ബാളിലെ ആദ്യ സൂപ്പർ സ്റ്റാറായ ചുനി ഗോസ്വാമി സ്റ്റേറ്റ് ബാങ്കിലെ ഉന്നത ഉദ്യോഗസ്ഥൻകൂടിയായിരുന്നു. പ്രഫഷനൽ ഫുട്ബാൾ നിർത്തിയ ശേഷം ഔദ്യോഗിക ആവശ്യത്തിനായി തിരുവനന്തപുരത്തെത്തിയ അദ്ദേഹം സ്റ്റേഡിയത്തിൽ രാവിലെ നടക്കാനിറങ്ങി. തിരുവനന്തപുരത്തെ ഒരു ടീം പരിശീലനം നടത്തുന്നുണ്ടായിരുന്നു. ഞാനും കളിക്കാൻ കൂടട്ടെയെന്ന് ചുനി.
മനസ്സില്ലാ മനസ്സോടെ തിരുവനന്തപുരം ടീം സമ്മതിച്ചു. പന്ത് കാലിൽ െകാരുത്ത് മുന്നേറുന്ന ഇയാൾ ചില്ലറക്കാരനല്ലെന്ന് ടീമംഗങ്ങൾക്ക് മനസ്സിലായി. നേരിട്ട് ചോദിച്ചപ്പോഴാണ് അറിഞ്ഞത്. സൂപ്പർ താരം ചുനി ഗോസ്വാമിയാണെന്ന്. ആളെ മനസ്സിലായില്ലെന്ന് പറഞ്ഞ് മാപ്പ് അപേക്ഷിച്ചും അദ്ദേഹത്തിെൻറ കളിയെ പ്രകീർത്തിച്ചും ആ ടീമംഗങ്ങൾ ചമ്മൽ മാറ്റി.
കേരളത്തിൽ പലവട്ടം എത്തിയ ചുനി ഗോസ്വാമി 1973ൽ കേരളം എറണാകുളത്ത് ആദ്യമായി സന്തോഷ്ട്രോഫി നേടുേമ്പാൾ കാഴ്ചക്കാരനായുണ്ടായിരുന്നു. നാഗ്ജി കളിക്കാൻ കോഴിക്കോടിെൻറ മൈതാനത്തും എത്തി. 1960-61ൽ ബംഗാൾ സംഘം സന്തോഷ് ട്രോഫിയിൽ മാറ്റുരക്കാനെത്തി. കോഴിക്കോടിെൻറ സ്വന്തം റഹ്മാനടക്കമുള്ള ചുനിയുടെ ടീം ഫൈനലിൽ സർവിസസിനോട് കീഴടങ്ങുകയായിരുന്നു.
അതിഗംഭീരമായി പന്ത് കാലിൽ ഒതുക്കി എതിരാളികളെ വിറപ്പിക്കുന്ന താരമായിരുന്നു ചുനി ഗോസ്വാമിയെന്ന് അന്ന് കോഴിക്കോട്ട് ബാൾബോയ് ആയിരുന്ന മുൻ ഇന്ത്യൻ ഗോളി കെ.പി. സേതുമാധവൻ ഓർക്കുന്നു. എതിർ ഡിഫൻഡർമാരെ െവട്ടിച്ചു മുന്നേറാനും കബളിപ്പിക്കാനും പ്രേത്യക കഴിവായിരുന്നെന്നും സേതുമാധവൻ ഓർക്കുന്നു. 1955-56ൽ എറണാകുളത്ത് നടന്ന സന്തോഷ് ട്രോഫിയിൽ ബംഗാൾ ജേതാക്കളായപ്പോൾ നിർണായക സാന്നിധ്യമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
