പിന്നെയും ഗോൾ; മുള്ളറെയും കടന്ന് ക്രിസ്റ്റ്യാനോ
text_fieldsറോം: സീരി എയിൽ തുടർച്ചയായ ഏഴാം മത്സരത്തിലും ഗോൾ നേടി ക്രിസ്റ്റ്യാനോ റൊണാൾഡോ. ക ഴിഞ്ഞദിവസം പാർമക്കെതിരെ ഇരട്ട ഗോളുമായി തിളങ്ങിയ താരം ബുധനാഴ്ച റോമക്കെതിരെയ ും ഗോൾ കണ്ടെത്തിയതോടെ ചരിത്രത്തിലെ ഏറ്റവും മികച്ച ഗോൾ നേട്ടക്കാരിൽ ഗേർഡ് മുള്ള റെയും കടന്ന് അഞ്ചാമതെത്തി. 1,029 കളികളിൽ 737 ഗോളുകളാണ് റൊണാൾഡോയുടെ സമ്പാദ്യം.
735 ഗോൾ സ്വന്തം പേരിലുണ്ടായിരുന്ന മുള്ളർ ഇനി ആറാമനാകും. റൊണാൾഡോ ഗോൾ നേടിയ മത്സരത്തിൽ യുവൻറസ് അനായാസ ജയവുമായി ഒന്നാം സ്ഥാനത്ത് നാലു പോയൻറിെൻറ ലീഡ് ഉറപ്പാക്കിയിരുന്നു.
ഹംഗറിയുടെ ഇതിഹാസം ഫെറങ്ക് പുഷ്കാസ് (746), പെലെ (767), റൊമാരിയോ (772) തുടങ്ങിയവർ മാത്രമാണ് ഇനി റൊണാൾഡോക്ക് മുന്നിലുള്ളത്. 1930കളിൽ തുടങ്ങി 50കൾ വരെ നീണ്ട കരിയറിനുടമയായ ജോസഫ് ബൈക്കൻ എന്ന ഓസ്ട്രിയൻ താരമാണ് ഒന്നാമത് -805 ഗോൾ. അതിവേഗംകൊണ്ട് പുൽമൈതാനങ്ങളെ ത്രസിപ്പിച്ച ബൈക്കെൻറ കാലവും കരിയറും കാര്യമായി റെക്കോഡ് ചെയ്യപ്പെടാത്തതിനാൽ ഗോളുകളുടെ എണ്ണം ഇതിലേറെ കൂടുമെന്നാണ് ചിലരുടെ പക്ഷം.
700 ഗോളുമായി കഴിഞ്ഞ ഒക്ടോബറിൽ ‘എലീറ്റ് ക്ലബി’ൽ ഇടംനേടിയ റൊണാൾഡോ അതിവേഗമാണ് അവസാന 37 ഗോളുകൾ നേടിയത്. 635 ഗോൾ സ്വന്തം പേരിൽ കുറിച്ച ലയണൽ മെസ്സി പട്ടികയിൽ ഏഴാമതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
