അതിവേഗ ഗോളുമായി ബെന്‍റ്റെക്
text_fieldsജിബ്രാള്‍ട്ടര്‍: പന്തുരുണ്ട് തുടങ്ങി എട്ടാം നിമിഷത്തില്‍ വലകുലുക്കി ബെല്‍ജിയം സ്ട്രൈക്കര്‍ ക്രിസ്റ്റ്യന്‍ ബെന്‍റ്റെകിന്‍െറ റെക്കോഡ്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ജിബ്രാള്‍ട്ടറിനെതിരെയായിരുന്നു അന്താരാഷ്ട്ര ഫുട്ബാളിലെ ഏറ്റവും വേഗമേറിയ ഗോള്‍ പിറന്നത്. 1993ല്‍ ഇതുപോലൊരു ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെ സാന്‍ മാരിനോയുടെ ഡേവിഡ് ഗ്വാള്‍ട്ടിയേരി 8.3ാം സെക്കന്‍ഡില്‍ നേടിയ ഗോളാണ് ക്രിസ്റ്റ്യന്‍ തിരുത്തിയെഴുതിയത്. ക്രിസ്റ്റ്യന്‍ ഹാട്രിക് കൂടി നേടിയ മത്സരത്തില്‍ 6-0ത്തിനായിരുന്നു ബെല്‍ജിയന്‍ ജയം.
റഫറിയുടെ വിസിലിനു പിന്നാലെ ജിബ്രാള്‍ട്ടറിനായിരുന്നു കിക്കോഫ്. എന്നാല്‍, മൂന്നാം ടച്ചില്‍ പന്ത് ക്രിസ്റ്റ്യന്‍ ബെന്‍റ്റെകിന്‍െറ ബൂട്ടിലത്തെി. പിന്നാലെയത്തെിയ മൂന്ന് പ്രതിരോധനിരക്കാര്‍ക്കിടയിലൂടെ നുഴഞ്ഞുകയറി ഗോളിയെയും കബളിപ്പിച്ച് പന്ത് വലയില്‍. ഫിഫ ചാമ്പ്യന്‍ഷിപ്പിലെ ഏറ്റവും വേഗമേറിയ ഗോള്‍ പിറന്നു. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിനായി കളിച്ച ക്രിസ്റ്റ്യന്‍ ബെന്‍റ്റെക് ഇക്കുറിയാണ് ക്രിസ്റ്റല്‍ പാലസിലത്തെിയത്. 2010ലായിരുന്നു ബെല്‍ജിയം ദേശീയ ടീമിലെ അരങ്ങേറ്റം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
