Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപാ​പ്പ​രാ​യി...

പാ​പ്പ​രാ​യി ടി​യാ​ൻ​ജി​ൻ; ചൈ​നീ​സ്​ സൂ​പ്പ​ർ ലീ​ഗി​ൽ നി​ന്നും പി​ൻ​വാ​ങ്ങി

text_fields
bookmark_border
പാ​പ്പ​രാ​യി ടി​യാ​ൻ​ജി​ൻ; ചൈ​നീ​സ്​ സൂ​പ്പ​ർ ലീ​ഗി​ൽ നി​ന്നും പി​ൻ​വാ​ങ്ങി
cancel

ബെ​യ്​​ജി​ങ്​: കോ​വി​ഡി​ന്​ മു​ന്നി​ൽ പ​ക​ച്ചു നി​ൽ​ക്കു​ന്ന ചൈ​നീ​സ്​ ഫു​ട്​​ബാ​ളി​ന്​ തി​രി​ച്ച​ടി​യാ​യി സൂ​പ്പ​ർ​ലീ​ഗ്​ ടീം ​ടി​യാ​ൻ​ജി​ൻ ടി​യാ​ൻ​ഹാ​യു​ടെ ദാ​രു​ണാ​ന്ത്യം. ലോ​​ക​താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി ചൈ​നീ​സ്​ സൂ​പ്പ​ർ​ലീ​ഗി​ലെ ഗ്ലാ​മ​ർ ക്ല​ബാ​യി മാ​റി​യ ടി​യാ​ൻ​ജി​ൻ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ പെ​ട്ട്​ പാ​പ്പ​രാ​ക്ക​പ്പെ​ട്ട​തോ​ടെ ലീ​ഗി​ൽ നി​ന്നും പി​ൻ​വാ​ങ്ങി. 

ഇ​റ്റാ​ലി​യ​ൻ ഇ​തി​ഹാ​സം ഫാ​ബി​യോ ക​ന്ന​വാ​രോ മു​ത​ൽ ബ്ര​സീ​ൽ താ​രം അ​ല​ക്​​സാ​ണ്ട​ർ പാ​റ്റോ, ലൂ​യി​സ്​ ഫാ​ബി​യാ​നോ, ബെ​ൽ​ജി​യ​ൻ ഡി​ഫ​ൻ​ഡ​ർ അ​ക്​​സ​ൽ വി​റ്റ്​​സ​ൽ തു​ട​ങ്ങി​യ സൂ​പ്പ​ർ​താ​ര​ങ്ങ​ളെ സ്വ​ന്ത​മാ​ക്കി​യ ടി​യാ​ൻ​ജി​ൻ ക​ഴി​ഞ്ഞ വ​ർ​ഷാ​ദ്യ​മാ​ണ്​ രൂ​ക്ഷ​മാ​യ സ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ അ​ക​പ്പെ​ട്ട​ത്. 2019ജ​നു​വ​രി​യി​ൽ ക്ല​ബ്​ ഉ​ട​മ​യ​യാ​യ ഷു ​യു​ഹു​യി അ​റ​സ്​​റ്റി​ലാ​യ​തോ​ടെ പേ​ര്​​മാ​റ്റി പ്ര​ശ്​​നം പ​രി​ഹ​രി​ക്കാ​ൻ ശ്ര​മ​ി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

മാ​ർ​ച്ചി​ൽ പു​തി​യ ഉ​ട​മ​സ്​​ഥ​ർ ഏ​റ്റെ​ടു​ക്കു​മെ​ന്ന്​ അ​റി​യി​ച്ചെ​ങ്കി​ലും കോ​വി​ഡ്​  സൃ​ഷ്​​ടി​ച്ച സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി വീ​ണ്ടും തി​രി​ച്ച​ടി​യാ​യി. തു​ട​ർ​ന്ന്​ ക​ഴി​ഞ്ഞ ദി​വ​സം സൂ​പ്പ​ർ ലീ​ഗി​ൽ​നി​ന്നും പി​ൻ​വാ​ങ്ങു​ന്ന​താ​യി അ​റി​യി​ച്ച്​ ചൈ​നീ​സ്​ ഫു​ട്​​ബാ​ൾ അ​സോ​സി​യേ​ഷ​ന്​ ക​ത്ത്​ ന​ൽ​കു​ക​യാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Chinese Super Leaguesports news
News Summary - Chinese Super League side Tianjin Tianhai fold amid Covid-19 uncertainty
Next Story