അർതുറോ വിദാൽ വിരമിക്കൽ ​പ്രഖ്യാപനം പിൻവലിച്ചു

21:34 PM
12/10/2017
പാരിസ്​: ലോകകപ്പിന്​ യോഗ്യത ലഭിക്കാതെ ലാറ്റിനമേരിക്കയിലെ കൊമ്പന്മാരായ ചിലി മടങ്ങിയതോടെ അന്താരാഷ്​ട്ര മത്സരങ്ങളിൽനിന്ന്​ വിരമിക്കാൻ തീരുമാനിച്ച അർതുറോ വിദാൽ മലക്കംമറിഞ്ഞ്​ പ്രഖ്യാപനം പിൻവലിച്ചു. വിരമിക്കുകയാണെന്ന്​ പ്രഖ്യാപിച്ച്​ 24 മണിക്കൂറിനകമാണ്​ തീരുമാനം പിൻവലിച്ചതായി വിദാൽ ട്വിറ്ററിലൂടെ അറിയിച്ചത്​.

സഹതാരങ്ങളുടെയും ടീം ഒഫീഷ്യൽസി​​െൻറയും സമ്മർദത്തിലാണ്​ താരം വിരമിക്കൽ പിൻവലിച്ചതെന്നാണ്​ വിവരം. ‘‘യോദ്ധാക്കളുടെ സംഘമാണ്​ ചിലി. അവരിലൊരാളാവാൻ കഴിഞ്ഞത്​ വലിയ കാര്യമാണ്​. തിരിച്ചുവരാൻ ഇൗ ടീമിനോടൊപ്പം ഇനിയുമുണ്ടാകും. ​ശക്​തമായി ഞങ്ങൾ തിരിച്ചുവരുമെന്ന കാര്യത്തിൽ എനിക്കുറപ്പുണ്ട്​’’ ^വിദാൽ ട്വിറ്ററിൽ കുറിച്ചു. 

നിർണായക മത്സരത്തിൽ ബ്രസീലിനോട്​ 3-0ത്തിന്​ തോറ്റതോടെയാണ്​ തുടർച്ചയായി രണ്ടുതവണ കോപ്പ ​അമേരിക്ക ചാമ്പ്യന്മാരായവർക്ക്​ തലതാഴ്​ത്തി മടങ്ങേണ്ടിവന്നത്​. 2010, 14 ലോകകപ്പുകളിൽ ക്വാർട്ടറിൽ ചിലിയുടെ വഴിമുടക്കികളായതും ബ്രസീൽ തന്നെയായിരുന്നു. പെറുവിനും ചിലിക്കും 26 പോയൻറ്​ വീതമാണെങ്കിലും ​േഗാൾ ശരാശരിയിൽ ചിലിയെ പിന്തള്ളി പെറു ​പ്ലേഒാഫിന്​ യോഗ്യത നേടുകയായിരുന്നു.
COMMENTS