Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രക്ഷകനായി ബ്രാവോ; പോർചുഗലിനെ തോൽപിച്ച്​ ചിലി കോൺഫെഡറേഷൻസ്​ കപ്പ് ഫൈനലിൽ

text_fields
bookmark_border
രക്ഷകനായി ബ്രാവോ; പോർചുഗലിനെ തോൽപിച്ച്​ ചിലി കോൺഫെഡറേഷൻസ്​ കപ്പ് ഫൈനലിൽ
cancel
കസാൻ: കോൺഫെഡറേഷൻസ്​ കപ്പ്​ ഫുട്​ബാളിൽ പോർചുഗലിനെ തോൽപിച്ച്​ ചിലി ഫൈനലിൽ. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്കു നീണ്ടപ്പോൾ നായകൻ ബ്രാവോയുടെ മിന്നും സേവിങ്ങിൽ പോർചുഗൽ താരങ്ങളുടെ മൂന്നു കിക്കുകളും തടുത്തിട്ടാണ്​ കോൺഫെഡറേഷൻസ്​ കപ്പിൽ ബ്രാവോ തന്നെ ചിലിയൻ വീരഗാഥ രചിച്ചത്​. ആവേശം അധിക സമയവും കഴിഞ്ഞ്​ മുന്നേറി ​പെനാൽറ്റിയിലെത്തിയപ്പോൾ 3-0 നാണ്​ പോർചുഗലിന്​ തോൽക്കേണ്ടിവന്നത്​​. ഇതോടെ ഇന്നു നടക്കുന്ന മെക്​സികോ-ജർമനി മത്സരവിജയികളുമായി ചിലി ഏറ്റുമുട്ടും.  


നിശ്ചിത സമയത്തും അധികസമയത്തും ഇരു ടീമുകൾക്കും ഗോളടിക്കാനായില്ല. ഇതോടെ മത്സരം ​െപനാൽറ്റിയിലേക്ക്​ നീളുകയായിരുന്നു. 
പെനാൽറ്റിയിൽ പോർചുഗലി​​െൻറ ആദ്യ മൂന്നു കിക്കുകളും പരിജയ സമ്പത്ത്​ ഏറെയുള്ള ബ്രാവോ തടുത്തിടുകയായിരുന്നു. ചിലിയുടെ കിക്കുകൾ അർതുറോ വിദാൽ, കാർലസ്​ അരേൻഗിസ്​, അലക്​സി സാഞ്ചസ്​ എന്നിവരാണ്​ ഗോളാക്കിയത്​. ആദ്യ മൂന്നു കിക്കുകളും പാഴായതോടെ ക്രിസ്​റ്റ്യനോ റൊണാൾഡോക്ക്​ കിക്കിനുള്ള അവസരം പോലും ലഭിച്ചില്ല.
 

 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - chile portugal
Next Story