Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ജയിക്കാതെ ചെന്നൈ
text_fieldsbookmark_border
ന്യൂഡൽഹി: സീസണിൽ ഒരു ജയംപോലുമില്ലാത്തവരുടെ പോരാട്ടം സമനിലയിൽ. ഡൽഹി ഡൈനാമോസും നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സിയും തമ്മിലുള്ള മത്സരമാണ് ഗോൾരഹിത സമനിലയിൽ കലാശിച്ചത്. ഇതോടെ ഇരു ടീമുകളുടെയും നില വഷളാവുകയാണ്. ഡൽഹി മൂന്നു പോയൻറുമായി എട്ടാം സ്ഥാനത്താണ്. ചാമ്പ്യൻ ചെന്നൈയിൻ ഒമ്പതാമതുമാണ്.
പന്തിൽ മേധാവിത്വവുമായി സ്വന്തം ഗ്രൗണ്ടിൽ നിറഞ്ഞുകളിച്ചത് ഡൽഹിയായിരുന്നു. ജെജെയടക്കമുള്ളവരെ മാറ്റി ചെന്നൈയിൻ കോച്ച് ജോൺ ഗ്രിഗറി പല മാറ്റങ്ങളും നടത്തിയെങ്കിലും ഫലംകണ്ടില്ല. 18 തവണ എതിർപോസ്റ്റിലേക്ക് നിറയൊഴിച്ച ചെെന്നെയിന് നിർഭാഗ്യം തടസ്സമായി നിന്നു.
Next Story
