നാടകാന്തം ചെന്നൈയിൻ
text_fieldsചെൈന്ന: ഐ.എസ്.എല്ലിൽ അവസാന സ്ഥാനക്കാരായ ചെന്നൈയിൻ എഫ്.സി-ഹൈദരാബാദ് എഫ്.സി മത് സരം യഥാർഥത്തിൽ ഇഞ്ചുറി ടൈമിലായിരുന്നു. മത്സരാവസാനം നാടകീയമായ മത്സരത്തിൽ 2-1ന് ഹ ൈദരാബാദിനെ തോൽപിച്ച് മറീന മച്ചാൻസ് വിലെപ്പട്ട മൂന്ന് പോയൻറുകൾ സ്വന്തമാക്കി. അവസാന നാലു മിനിറ്റിലായിരുന്നു മൂന്ന് ഗോളുകളും.
92ാം മിനിറ്റിൽ മാൾട്ട താരം ആന്ദ്രേ ഷെംബ്രിയിലൂടെ ചെന്നൈ മുന്നിെലത്തി. ചെന്നൈ ജയമുറപ്പിച്ചിരിക്കെ 95ാം മിനിറ്റിൽ മാത്യു കിൽഗാലനിലൂടെ ഹൈദരാബാദുകാർ സമനില പിടിച്ചു. എന്നാൽ, ഒരു മിനിറ്റ് പിന്നിടുംമുേമ്പ ഡ്രാഗസ് ഫിർടുലസ്കുവിെൻറ പാസിൽനിന്ന് നെർജുസ് വാലസ്കിസ് വലകുലുക്കിയതോടെ അർഹിച്ച ജയം ചെന്നൈയിൻ പോക്കറ്റിലാക്കി. ജയത്തിലൂടെ നാലു പോയൻറുമായി ചെന്നൈയിൻ ബ്ലാസ്റ്റേഴ്സിനെ പിന്തള്ളി എട്ടാം സ്ഥാനത്തേക്കു കയറി. മൂന്നു പോയൻറുള്ള ഹൈദരാബാദാണ് അവസാന സ്ഥാനത്ത്.
