ചെൽസി, സിറ്റി, ലിവർപൂൾ ഇന്നിറങ്ങും
text_fieldsലണ്ടൻ: ആഴ്സനൽ- ലെസ്റ്റർ സിറ്റി പോരാട്ടത്തോടെ കിക്കോഫ് കുറിച്ച ഇംഗ്ലീഷ് പ്രീമിയർ ലീഗ് സീസണിൽ ഇന്ന് പോരാട്ടത്തിന് ചൂട്പിടിക്കും. നിലവിലെ ചാമ്പ്യന്മാരായ ചെൽസി, കിരീടഫേവറിറ്റുകളായ ലിവർപൂൾ, മാഞ്ചസ്റ്റർ സിറ്റി ടീമുകളും ഇന്നിറങ്ങും. തയാറെടുപ്പ് മത്സരങ്ങളിലെ മികച്ച പ്രകടനവും ട്രാൻസ്ഫർ വിപണിയിൽ കരുതലോടെ ഇടപെട്ടും തയാറെടുപ്പോടെയാണ് വമ്പന്മാരുടെ കിക്കോഫ്.
കഴിഞ്ഞ സീസണിൽ കൈവിട്ട കിരീടം വീണ്ടെടുക്കാൻ യുർഗൻ ക്ലോപ്പിെൻറ ലിവർപൂളും ഗ്വാർഡിയോളയുടെ സിറ്റിയും കരുതലോടെയാവും സീസൺ തുടങ്ങുക. ചാമ്പ്യൻ ചെൽസി അേൻറാണിയോ കോെൻറയുടെ കീഴിൽ ഭദ്രവുമാണ്. റയലിൽ നിന്നെത്തിയ അൽവാരോ മൊറാറ്റയാണ് ചെൽസിയിലെ പ്രധാന പുതുമ.
