Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചെൽസിക്ക്​ ജയം,...

ചെൽസിക്ക്​ ജയം, യുനൈറ്റഡിന്​ തോൽവി

text_fields
bookmark_border
manchester-united-vs-crystal-palace.jpg
cancel

ല​ണ്ട​ൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ഫ്രാങ്ക്​ ലാംപാർഡിന്​ കീഴിൽ ചെൽസി ആദ്യ ജയം സ്വന്തമാക്കിയപ്പോൾ കരുത്തരായ മാഞ്ചസ്​റ്റർ യുനൈറ്റഡ്​ സ്വന്തം മൈതാനത്ത്​ തോൽവിയറിഞ്ഞു. ഒാൾഡ്​ ട്രാഫോഡിൽ നടന്ന മത്സരത്തിൽ ക്രിസ്​റ്റൽ പാ ലസാണ്​ യുനൈറ്റഡിനെ 2-1ന്​ അട്ടിമറിച്ചത്​. 31ാം മിനിറ്റിൽ ജോദാൻ ആയൂവും ഇഞ്ചുറി ടൈമിൽ പാട്രിക്​ വാൻ ആൻഹോളുമാണ്​ പാലസി​​െൻറ ഗോൾ സ്​കോറർമാർ. ഡാനിയൽ ജെയിംസാണ് (89')​ യുനൈറ്റഡി​​െൻറ ഏക ഗോളി​​െൻറ ഉടമ. രണ്ടാം പകുതിയിൽ ആതിഥേയർക്ക്​ അനുകൂലമായി ലഭിച്ച പെനാൽറ്റി റാഷ്​ഫോഡ്​ നഷ്​ടപ്പെടുത്തി.

ശ​നി​യാ​ഴ്​​ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ നോ​ർ​വി​ച്​ സി​റ്റി​യെ 3-2നാ​ണ്​ ചെ​ൽ​സി മ​റി​ക​ട​ന്ന​ത്. ഇം​ഗ്ലീ​ഷ്​ താ​രം ടാ​മി എ​ബ്ര​ഹാം ഇ​ര​ട്ട​ഗോ​ൾ നേ​ടി. മ​ത്സ​രം തു​ട​ങ്ങി മൂ​ന്നാം മി​നി​റ്റി​ൽ​ത​ന്നെ എ​ബ്ര​ഹാം സ്​​കോ​ർ ചെ​യ്​​തെ​ങ്കി​ലും മൂ​ന്ന്​ മി​നി​റ്റി​ന​കം നോ​ർ​വി​ച്ച്​ ഒ​പ്പ​മെ​ത്തി. ടോ​ഡ്​ കാ​ൻ​ഡ്​​വെ​ല്ലാ​ണ്​ സ്​​കോ​ർ ചെ​യ്​​ത​ത്. 17ാം മി​നി​റ്റി​ൽ മേ​സ​ൺ മൗ​ണ്ട്​ ചെ​ൽ​സി​യെ വീ​ണ്ടും മു​ന്നി​െ​ല​ത്തി​ച്ചു. അ​ധി​കം വൈ​കും​മു​േ​മ്പ ടീ​മു പു​ക്കി​യി​ലൂ​ടെ നോ​ർ​വി​ച്ച്​ വീ​ണ്ടും സ​മ​നി​ല പി​ടി​ച്ചു. 68ാം മി​നി​റ്റി​ൽ മാ​റ്റി​യോ കൊ​വാ​സി​ചി​​െൻറ അ​സി​സ്​​റ്റി​ൽ​നി​ന്നു​മാ​യി​രു​ന്നു എ​ബ്ര​ഹാ​മി​​െൻറ വി​ജ​യ​ഗോ​ൾ.

മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ആ​സ്​​റ്റ​ൺ വി​ല്ല എ​വ​ർ​ട്ട​ണി​നെ എ​തി​രി​ല്ലാ​ത്ത ര​ണ്ട്​ ഗോ​ളു​ക​ൾ​ക്ക്​ തോ​ൽ​പി​ച്ചു. വെ​സ്​​ലി​യും അ​ൻ​വ​ർ ഗ​സാ​ലി​യും ഗോ​ള​ടി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseamalayalam newssports newsManchester United FC
News Summary - chelsea wins -sports news
Next Story