പരിക്ക്: മൊറാറ്റ ഒന്നര മാസം പുറത്തിരിക്കണം
text_fieldsലണ്ടൻ: പരിക്കേറ്റതിനെ തുടർന്ന് ചെൽസിയുടെ സ്പാനിഷ് താരം അൽവാേരാ മൊറാറ്റക്ക് ഒന്നര മാസം പുറത്തിരിക്കേണ്ടിവരും. പ്രീമിയർ ലീഗിൽ മാഞ്ചസ്റ്റർ സിറ്റിക്കെതിരായ മത്സരത്തിനിടെയാണ് മൊറാറ്റയുടെ കാലിന് പരിക്കേറ്റത്. ഇതേതുടർന്ന് 35ാം മിനിറ്റിൽ താരം ഗ്രൗണ്ട് വിട്ടിരുന്നു.
ലോകകപ്പ് യോഗ്യത മത്സരത്തിനുള്ള സ്പാനിഷ് ടീമിൽ മൊറാറ്റയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും പരിക്കിനെ തുടർന്ന് ഒഴിവാക്കി. മികച്ച ഫോമിൽ കളിക്കുന്ന െമാറാറ്റയുടെ അഭാവം ചെൽസിക്കും തിരിച്ചടിയായി. ഇതുവരെ ചെൽസി നേടിയ 12 ഗോളിൽ ആറും മൊറാറ്റയുടെ ബൂട്ടിൽ നിന്നായിരുന്നു. പ്രീമിയർ ലീഗിൽ അഞ്ചു മത്സരങ്ങളിലെങ്കിലും മൊറാറ്റക്ക് പുറത്തിരിക്കേണ്ടിവരും.
