ചെൽസി-യുനൈറ്റഡ് സമനില
text_fieldsലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്ലാസിക് പോരിന് സമനില. ആവേശം അവസാന മിനിറ്റുവരെ മുറ്റിനിന്ന ചെൽസി-മാഞ്ചസ്റ്റർ യുനൈറ്റഡ് പോരാട്ടം 2-2ന് സമനിലയിൽ അവസാനിച്ചു. ചെൽസിയുടെ തട്ടകത്തിൽ ജയം തേടിയെത്തിയ മാഞ്ചസ്റ്റർ സംഘം അവസാന നിമിഷം തോൽവി കൈവിടുകയായിരുന്നു.
21ാം മിനിറ്റിൽ അേൻറാണിയോ റോഡ്രിഗറിലൂടെ ചെൽസിയാണ് ആദ്യം മുന്നിലെത്തിയത്. വില്യൻ എടുത്ത കോർണർ കിക്കിന് തലവെച്ച് പോൾ പോഗ്ബയെ വകഞ്ഞുമാറ്റി റോഡ്രിഗർ ഹെഡറിലൂടെ വലകുലുക്കുകയായിരുന്നു. എന്നാൽ, രണ്ടാം പകുതി യുനൈറ്റഡ് ആേൻറാണി മാർഷ്യലിെൻറ (55, 73) മികവുറ്റ രണ്ടു ഗോളുകളിൽ തിരിച്ചുവന്നു. ഇതോടെ, കളി യുനൈറ്റഡ് ജയിച്ചെന്നുറപ്പിച്ചു.
ഒടുവിൽ പകരക്കാരനായെത്തിയ റോസ് ബാർക്ലി 96ാം മിനിറ്റിൽ സ്കോർ ചെയ്തതോടെ യുനൈറ്റഡിന് വിലപ്പെട്ട പോയൻറ് നഷ്ടമായി.
