സിറ്റിയുടെ കുതിപ്പിന് തടയിട്ട് ചെൽസി; ജയം എതിരില്ലാത്ത രണ്ട് ഗോളിന്
text_fieldsസ്റ്റാംഫോർഡ് ബ്രിഡ്ജ്: ലീഗിലെ അവസാന മൂന്നിൽ രണ്ടു കളികളും തോറ്റ് തുന്നം പാടിയെത്തിയ ചെൽസിയോട് തകർന്ന ടിഞ്ഞ് ഗ്രൂപ്പ് ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റി. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സിറ്റിയെ ചെൽസി കെട്ട ുകെട്ടിച്ചത്. ഡേവിഡ് ലൂയിസ്, എൻ'ഗോലോ കാെൻറ എന്നിവരാണ് നീല ജഴ്സിക്കാർക്ക് വേണ്ടി വലകുലുക്കിയത്.
സീസണിൽ തോൽവിയറിയാതെ ഒന്നാം സ്ഥാനത്തു കുതിച്ചുകൊണ്ടിരിക്കുന്ന സിറ്റിയെ സ്വന്തം ഹോം ഗ്രൗണ്ടിലാണ് ചെൽസി നാണം കെടുത്തിയത്. ആദ്യ പകുതി അവസാനിക്കാൻ സെക്കൻറുകൾ ബാക്കി നിൽക്കെ കാെൻറയുടെ കിടിലൻ ഗോളിലൂടെയായിരുന്നു ചെൽസി ആദ്യ ലീഡ്. രണ്ടാം പകുതിയുടെ 78ാം മിനിറ്റിൽ ഡേവിഡ് ലൂയിസ് ലീഡ് രണ്ടാക്കുകയായിരുന്നു.
ആദ്യ 12 കളികളിൽ തോൽവിയറിയാതെ മുന്നേറിയിരുന്ന ചെൽസി അവസാന മൂന്നുകളികൾക്കുളളിൽ ടോടൻഹാമിനോടും വോൾവ്സിനോടും തോറ്റ് ലീഗ് പട്ടികയിൽ നാലാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടിരുന്നു. എന്നാൽ ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി 15 കളികളിൽ തോൽവിയറിയാതെ 13 ജയവുമായി ഒന്നാം സ്ഥാനത്തായിരുന്നു. ഇതിനാണ് ഇന്നത്തെ മത്സരത്തിൽ മൊറിസിയോ സാരിയുടെ ചുണക്കുട്ടികൾ തടയിട്ടത്.