Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഇം​ഗ്ലീ​ഷ്​...

ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ കി​രീ​ടം ചെ​ൽ​സി​ക്ക്​; ര​ണ്ടു ക​ളി ബാ​ക്കി​നി​ൽ​ക്കെ ആറാം കി​രീ​ട​മെ​ത്തി

text_fields
bookmark_border
ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗ്​ കി​രീ​ടം ചെ​ൽ​സി​ക്ക്​; ര​ണ്ടു ക​ളി ബാ​ക്കി​നി​ൽ​ക്കെ ആറാം കി​രീ​ട​മെ​ത്തി
cancel

ല​ണ്ട​ൻ: ചെ​ൽ​സി ഇം​ഗ്ല​ണ്ടി​ൽ വീ​ണ്ടും അ​ദ്​​​ഭു​തം ര​ചി​ച്ചു. ക​ഴി​ഞ്ഞ സീ​സ​ണി​ൽ ​േക്ലാ​ഡി​യോ റാ​നി​യേ​രി​ക്കു​കീ​ഴി​ൽ ലെ​സ്​​റ്റ​ർ സി​റ്റി​യെ​ന്ന നീ​ല​പ്പ​ട ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ വി​പ്ല​വം​കു​റി​ച്ച്​ ജേ​താ​ക്ക​ളാ​യ​പ്പോ​ൾ, വ​ർ​ഷ​ങ്ങ​ളു​ടെ പ്ര​താ​പ​വും അ​നു​ഭ​വ​സ​മ്പ​ന്ന​മാ​യ ഭൂ​ത​കാ​ല​വു​മു​ള്ള മ​റ്റൊ​രു നീ​ല​പ്പ​ട​ക്ക്​ സ്​​റ്റോ​ക്​​ സി​റ്റി​ക്കും താ​ഴെ പ​ത്താ​മ​താ​യി​രു​ന്നു സ്​​ഥാ​നം. വ​ർ​ഷം ഒ​ന്നു ക​ഴി​ഞ്ഞി​ല്ല. വി​സ്​​മ​യ​ങ്ങ​ളു​ടെ ലീ​ഗാ​യ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗി​ൽ അ​തേ ചെ​ൽ​സി ത​ന്നെ ര​ണ്ടു മ​ത്സ​ര​ങ്ങ​ൾ ബാ​ക്കി​നി​ൽ​ക്കെ കി​രീ​ട​മ​ണി​ഞ്ഞു. പ്ര​തി​രോ​ധ​വും പ്ര​ത്യാ​ക്ര​മ​ണ​വു​മാ​യി ഇ​റ്റ​ലി​യു​ടെ ദേ​ശീ​യ ടീ​മി​നെ വാ​ർ​ത്തെ​ടു​ത്ത്​ ​പ​രി​ശീ​ലി​പ്പി​ച്ച അ​േ​ൻ​റാ​ണി​യോ കോ​​​െൻറ​ക്കു കീ​ഴി​ൽ ക്ല​ബ്​​ഫു​ട്​​ബാ​ൾ ലോ​ക​​ത്തെ സാ​ക്ഷി​യാ​ക്കി​യാ​ണ്​ ചെ​ൽ​സി കി​രീ​ട​മ​ണി​ഞ്ഞ​ത്. വെ​സ്​​റ്റ്​ ​​ബ്രോം​വി​ച്ചി​നെ​തി​രാ​യ മ​ത്സ​രം 1-0ത്തി​ന്​ വി​ജ​യി​ച്ച​തോ​ടെ​യാ​ണ്​ ‘ദ ​ബ്ലൂ’ എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​ന്ന ചെ​ൽ​സി കി​രീ​ടം ഒ​രു​പ​ടി മു​ന്നേ നേ​ടി​യ​ത്​. സ​മ​നി​ല​യി​ലേ​ക്കെ​ന്നു തോ​ന്നി​ച്ച മ​ത്സ​ര​ത്തി​ൽ പെ​ഡ്രോ​ക്ക്​ പ​ക​ര​ക്കാ​ര​നാ​യി​റ​ങ്ങി​യ മി​ക്കി ബാ​റ്റ്​​ഷു​ഹോ​യ്​ എ​ന്ന ബെ​ൽ​ജി​യം​കാ​ര​​​െൻറ 82ാം മി​നി​റ്റി​ലെ ഗോ​ളി​ൽ അ​വ​സാ​ന മ​ത്സ​രം വ​രെ കാ​ത്തി​രി​ക്കാ​തെ ചെ​ൽ​സി​യു​ടെ കി​രീ​ടം. ഫ്ര​ഞ്ച്​ ക്ല​ബാ​യ മാ​ഴ്​​സെ​യി​ൽ​നി​ന്നും ഇൗ ​സീ​സ​ണി​ൽ ചെ​ൽ​സി​യി​ലേ​ക്കെ​ത്തി​യ താ​ര​മാ​ണ്​ മി​ക്കി ബാ​റ്റ്​ ഷു​ഹോ​യ്. ര​ണ്ടാം സ്​​ഥാ​ന​ക്കാ​രാ​യ ടോ​ട്ട​ൻ​ഹാ​മു​മാ​യി 10 പോ​യ​ൻ​റി​​​െൻറ വ്യ​ത്യാ​സ​ത്തി​ലാ​ണ്​ ചെ​ൽ​സി കി​രീ​ടം ചൂ​ടി​യ​ത്. ഇ​നി​യു​ള്ള മൂ​ന്ന്​ ക​ളി ജ​യി​ച്ചാ​ൽ​പോ​ലും ടോ​ട്ട​ൻ​ഹാ​മി​ന്​ ചെ​ൽ​സി​യെ തൊ​ടാ​നാ​വി​ല്ലെ​ന്നു​റ​പ്പാ​യ​തോ​ടെ കി​രീ​ടം സ്​​റ്റാം​ഫോ​ഡി​ലേ​ക്കാ​യി.



ക്ല​ബി​​​െൻറ ച​രി​ത്ര​ത്തി​ലെ എ​ട്ടാം കി​രീ​ട​മാ​ണി​ത്. യു​വ​ൻ​റ​സ്, ഇ​റ്റ​ലി ടീ​മു​ക​ളു​ടെ കോ​ച്ചാ​യി​രു​ന്ന കോ​​​െൻറ ചെ​ൽ​സി​യി​ലെ​ത്തി ആ​ദ്യ വ​ർ​ഷം​ത​ന്നെ കി​രീ​ടം നേ​ടി​യെ​ടു​ക്കാ​നാ​യ​തി​​​െൻറ സ​ന്തോ​ഷം വാ​ക്കു​ക​ളി​ൽ പ്ര​ക​ട​മാ​യി​രു​ന്നു. ‘ചെ​ൽ​സി​ക്കും ​ക​ളി​ക്കാ​ർ​ക്കും വി​ശേ​ഷി​പ്പി​ക്കാ​നാ​വാ​ത്ത നേ​ട്ട​മാ​ണി​ത്​. അ​വ​രു​ടെ സ​മ​ർ​പ്പ​ണ​ത്തി​നും ത്യാ​ഗ​ത്തി​നും ന​ന്ദി​പ​റ​യു​ന്നു. ഒ​രു വ​ലി​യ നേ​ട്ട​ത്തി​നാ​യി ​വി​യ​ർ​പ്പൊ​ഴു​ക്കി പൊ​രു​താ​നു​ള്ള മ​ന​സ്സ്​ അ​വ​രെ​നി​ക്ക്​ കാ​ണി​ച്ചു​ത​ന്നു. ഇ​നി ഞ​ങ്ങ​ൾ​ക്ക്​ സ​ന്തോ​ഷ​ത്തോ​ടെ വി​ശ്ര​മി​ക്കാം’. 


ക​ഴി​ഞ്ഞ സീ​സ​ണി​ൽ ഹോ​സെ മൗ​റീ​ന്യോ​ക്ക്​ കീ​ഴി​ൽ ​ത​ക​ർ​ന്നു ത​രി​പ്പ​ണ​മാ​യ ചെ​ൽ​സി ത​രം​താ​ഴ്​​ത്ത​പ്പെ​ടു​ന്ന അ​വ​സ്​​ഥ​യി​ലേ​ക്കു​വ​രെ​യെ​ത്തി​യി​രു​ന്നു. കോ​ച്ചും ക​ളി​ക്കാ​രും ത​മ്മി​ലു​ള്ള ‘ശീ​ത​യു​ദ്ധം’ പു​റം​ലോ​ക​മ​റി​ഞ്ഞ​തോ​ടെ റ​ഷ്യ​ക്കാ​ര​നാ​യ ക്ല​ബ്​ ഉ​ട​മ റൊ​മാ​ൻ അ​ബ്ര​മോ​വി​ച്ച്​ പി​ന്നീ​ടൊ​ന്നും ആ​ലോ​ചി​ച്ചി​ല്ല. ചെ​ൽ​സി​ക്ക്​ ഇം​ഗ്ലീ​ഷ്​ പ്രീ​മി​യ​ർ ലീ​ഗും എ​ഫ്.​എ ക​പ്പും ഫ്ര​ഞ്ച്​ ക​പ്പും വാ​ങ്ങി​ത്ത​ന്ന ‘ആ​ശാ​നെ’ ച​വി​ട്ടി​പ്പു​റ​ത്താ​ക്കി. 2015 ഡി​സം​ബ​ർ 17നാ​യി​രു​ന്നു ഹോ​സെ മൗ​റീ​ന്യോ എ​ന്ന കാ​ൽ​പ്പ​ന്തു പ​രി​ശീ​ല​ക ലോ​ക​ത്തെ കാ​ർ​ക്ക​ശ്യ​ക്കാ​ര​ന്​​ ത​ല​താ​ഴ്​​ത്തി പു​റ​ത്തു​പോ​വേ​ണ്ടി​വ​ന്ന​ത്. ഇ​ട​ക്കാ​ല​ത്തേ​ക്ക്​ നെ​ത​ർ​ല​ൻ​ഡ്​​സി​​​െൻറ ഗ​സ്​ ഹി​ഡി​ങ്കി​ന്​ ചു​മ​​ത​ല ന​ൽ​കു​ക​യും ചെ​യ്​​തു. ഇൗ ​സീ​സ​ണി​ലാ​ണ്​ ഇ​റ്റ​ലി​യെ ര​ണ്ടു​വ​ർ​ഷ​വും യു​വ​ൻ​റ​സി​നെ മൂ​ന്നു​വ​ർ​ഷ​വും പ​രി​ശീ​ലി​പ്പി​ച്ച്​ പ​യ​റ്റി​​ത്തെ​ളി​ഞ്ഞ കോ​​​െൻറ​യെ സ്​​റ്റാം​ഫോ​ഡ്​ ബ്രി​ഡ്​​ജി​ലേ​ക്കെ​ത്തി​ക്കു​ന്ന​ത്. പി​ന്നീ​ട്​ ക​ണ്ട​ത്​ ചാ​ര​ത്തി​ൽ​നി​ന്നും ഉ​യി​ർ​ത്തെ​ഴു​ന്നേ​റ്റ്​ ഫീ​നി​ക്​​സ്​ പ​ക്ഷി​യാ​യി മാ​റി​യ ചെ​ൽ​സി​യെ. 36 മ​ത്സ​ര​ങ്ങ​ളി​ൽ കോ​​​െൻറ​യു​ടെ ട ീം 28​ലും ജ​യി​ച്ചു​ക​യ​റി. അ​ഞ്ചു മ​ത്സ​ര​ങ്ങ​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​പ്പോ​ൾ മൂ​ന്ന്​ മ​ത്സ​ര​ങ്ങ​ളി​ൽ സ​മ​നി​ല​യും പി​ടി​ച്ച്​ 87 പോ​യ​ൻ​റാ​ണ്​ നേ​ടി​യ​ത്.  എ​ഫ്.​എ ക​പ്പി​ൽ ആ​ഴ്​​സ​ന​ലി​നോ​ട്​ ഫൈ​ന​ലി​ൽ ഏ​റ്റു​മു​ട്ടാ​നൊ​രു​ങ്ങു​ന്ന നീ​ല​പ്പ​ട മ​റ്റൊ​രു കി​രീ​ട​വും സ്വ​ന്തം​പേ​രി​ൽ കു​റി​ക്കാ​നു​ള്ള മു​ന്നൊ​രു​ക്ക​ത്തി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseaEnglish Premier League
News Summary - Chelsea seal fifth Premier League crown
Next Story