Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാർത്താസമ്മേളനത്തിനിടെ ചെൽസി കോച്ചിനെ 'തട്ടിക്കൊണ്ടുപോയി'
text_fieldsbookmark_border
ലണ്ടൻ: ഇംഗ്ലിഷ് പ്രീമിയർ ലീഡ് ചാമ്പ്യന്മാരായ ചെൽസിയുടെ കോച്ച് അൻറോണിയോ കോൻറയെ വാർത്താസമ്മേളനത്തിനിടെ 'തട്ടിക്കൊണ്ടുപോയി'. ചെൽസി നിരയിലെ കുന്തമുനകളായ ഡീഗോ കോസ്റ്റയും ഡേവിഡ് ലൂയിസും ചേർന്നാണ് കോച്ചിനെ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്നതിനിടെ എടുത്തുകൊണ്ടു പോയത്. ടീമിൻെറ ആഘോഷ പരിപാടികളിൽ പങ്കെടുക്കുന്നതിനായാണ് താരങ്ങൾ കോച്ചിനെ മാധ്യമപ്രവർത്തകരിൽ നിന്നും റാഞ്ചിയത്. ചാമ്പ്യൻസ്..നന്ദി എന്ന് ഉറക്കെവിളിച്ച ഇരു താരങ്ങളും മാധ്യമപ്രവർത്തകരോട് വാർത്താസമ്മേളനം അവസാനിച്ചതായും സൂചന നൽകി.
വെള്ളിയാഴ്ച രാത്രി വെസ്റ്റ് ബ്രോമിനെ 1-0ത്തിന് തകർത്താണ് ചെൽസി തങ്ങളുടെ ആറാം പ്രീമിയർ ലീഗ് കിരീടം നേടിയത്. തുടരൻ തോൽവികളോടെ കഴിഞ്ഞ സീസണിൽ മോശം ഫോമിലായിരുന്ന ചെൽസിയെ അൻറോണിയോ കോൻറയുടെ പരിശീലക മികവാണ് കിരീടത്തിലേക്ക് എത്തിച്ചത്.
Next Story
