Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightആശാനും ശിഷ്യനും...

ആശാനും ശിഷ്യനും നേർക്കു​നേർ; ചെൽസി, ടോട്ടൻഹാം പോരാട്ടം ഇന്ന്​

text_fields
bookmark_border
ആശാനും ശിഷ്യനും നേർക്കു​നേർ; ചെൽസി, ടോട്ടൻഹാം പോരാട്ടം ഇന്ന്​
cancel

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗിൽ ഇന്ന്​ ചെൽസി, ടോട്ടൻഹാം സൂപ്പർ പോരാട്ടം. ലണ്ടൻ ഡെർബിയുടെ പ്രാധാന്യത്തിനു പു റമേ പഴയ ആശാൻ ഹോസെ മൗറീ​േന്യായും ശിഷ്യൻ ഫ്രാങ്ക്​ ലാംപാർഡും​ നേരി​ട്ടേറ്റുമുട്ടുന്നു എന്ന കൗതുകവും ഇക്കുറിയ ുണ്ട്​. ചെൽസിയുടെ ഹോം ഗ്രൗണ്ടായ സ്​റ്റാംഫോർഡ്​ ബ്രിഡ്​ജിൽ ഇന്ത്യൻ സമയം വൈകീട്ട്​ ആറിനാണ്​ പോരാട്ടം.

മൗറീ​േന്യാ ചെൽസി പരിശീലകനായ കാലത്ത്​ അദ്ദേഹത്തി​​​െൻറ പ്രധാന കുന്തമുനയായിരുന്നു ലാംപാർഡ്​. 2004 മുതൽ 2007 വരെ മൗറീന്യോ പരിശീലകനായ കാലത്താണ്​ ചെൽസി യൂറോപ്പിലെ മുൻനിര ടീമായി വളർന്നത്​. രണ്ടുതവണ തുടർച്ചയായി ചെൽസിയെ പ്രീമിയർ ലീഗ്​ ചാമ്പ്യൻമാരാക്കിയ മൗറീന്യോ സ്​റ്റാഫോർഡ്​ ബ്രിഡ്​ജിൽ തിരിച്ചെത്തി 2014ലും ചെൽസിയെ ​കിരീടമണിയിച്ചിരുന്നു.ചെൽസി വിജയതീരമണിയു​േമ്പാഴെല്ലാം മൗറീന്യോയുടെ മാനസപുത്രനായി ടീമിലുണ്ടായിരുന്നയാളാണ്​ ഫ്രാങ്ക്​ ലാംപാർഡ്​.

അതൊക്കെ പഴങ്കഥ, കാലത്തിനൊപ്പം ഇരുവരുടെയും ചുമതലകളും റോളും മാറി. മൗറീന്യോ ടോട്ടൻഹാം ഹോട്​സ്​പറി​​​െൻറ കോച്ചായി അങ്കത്തിറങ്ങു​േമ്പാൾ മറുപുറത്ത്​ ചെൽസിയുടെ പരിശീലകനായി എത്തുന്നത്​ പഴയ ശിഷ്യൻ ഫ്രാങ്ക്​ ലാംപാർഡ്​ ആണ്​. ഇരുടീമുകളും 26 മത്സരങ്ങൾ പൂർത്തിയാക്കിയപ്പോൾ ചെൽസി 41 പോയ​േൻറാടെ നാലാമതും ടോട്ടൻഹാം 40 പോയ​േൻറാടെ അഞ്ചാമതുമാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:chelseafootballmourinhoepllampardsports news
News Summary - chelsea lampard mourinho epl football sports news
Next Story