ഒരു സബ്​സ്​റ്റിറ്റ്യൂഷനും കുറെ പൊല്ലാപ്പുകളും; ലീഗ്​ ഫൈനലിൽ നാടകീയ രംഗങ്ങൾ 

01:17 AM
26/02/2019
കേ​പയോട്​ കയറാൻ ആവശ്യപ്പെടുന്ന കോച്ച്​ സാറി

ലണ്ടൻ: ഇംഗ്ലീഷ്​ ലീഗ്​ കപ്പ്​ കിരീടം ​മാഞ്ചസ്​റ്റർ സിറ്റി നേടിയതി​െനക്കാൾ ഫുട്​ബാൾ ലോകത്ത്​ ചർച്ചയായത്​ ചെൽസിയുടെ കോച്ചും ഗോൾകീപ്പറും തമ്മിലെ ഏറ്റുമുട്ടൽ. പെനാൽറ്റി ഷൂട്ടൗട്ടിൽ 4-3ന്​ സിറ്റി കിരീടമണി​ഞ്ഞെങ്കിലും സമൂഹമാധ്യമങ്ങളിലും മറ്റും ഗോളി കേപ അരിസബലാഗയും കോച്ച്​ മൗറിസിയോ സാറിയും ത​മ്മിലെ ചൂടൻ രംഗങ്ങൾ ഹിറ്റായി. 

സീൻ ഒന്ന്​
ഗോൾരഹിതമായി തുടർന്ന കളി ഷൂട്ടൗട്ടിലേക്ക്​ നീങ്ങുമെന്നുറപ്പിച്ചപ്പോഴാണ്​ ​ചെൽസി കോച്ച്​ മൗറിസിയോ സാറി ഗോളിയെ സബ്​സ്​റ്റിറ്റ്യൂട്ട്​ ചെയ്യാൻ ശ്രമിച്ചത്​. കളിക്കിടെ പരിക്കേറ്റ ​ഗോളി കേപ അരിസബലാഗക്ക് പകരക്കാരനായി വില്ലി കബയേറോയെ കളത്തിലിറക്കാനായിരുന്ന സറിയുടെ ശ്രമം. വാംഅപ്പ്​ ചെയ്​ത കബയേറോ സൈഡ്​ലൈനനിരികിൽ കാത്തിരുന്നു. ലൈൻ ഒഫീഷ്യൽസ്​ സബസ്​റ്റിറ്റ്യൂഷൻ ബോർഡും ഉയർത്തി.

സീൻ രണ്ട്​
ചെൽസിയുടെ മൂന്നാം സബ്​സ്​റ്റിറ്റ്യൂഷനായി കാത്തിരുന്ന ഗാലറിയെയും ആരാധകരെയും ഞെട്ടിച്ച്​ ഗോളിയുടെ നിഷേധം. മൈതാനം വിടാൻ വിസമ്മതിച്ച കേപയും തിരിച്ചുവിളിക്കാൻ ശ്രമിക്കുന്ന സാറിയും സ്​ക്രീനിൽ മാറിമാറി തെളിഞ്ഞു. ഏതാനും മിനിറ്റുകൾ കളി നിശ്ചലമായ സമയം. റഫറിയും അസിസ്​റ്റൻറും എന്തുചെയ്യുമെന്നറിയാതെ പകച്ചുനിൽക്കുന്നു. കേപ മൈതാനത്തുതന്നെ നിലയുറപ്പിച്ചതോടെ സൈഡ്​ലൈനിനും ഡഗ്​ഒൗട്ടിനുമിടയിൽ സാറിയുടെ ​ഒാട്ടമായി.  ഇരിപ്പിടത്തിലേക്ക്​ കുപ്പിവലിച്ചെറിഞ്ഞും ടണലിലേക്ക്​ നടന്നും കോച്ച്​ അരിശം പ്രകടിപ്പിച്ചതോടെ ആരാധകരും ​ഗോളിക്കെതി​രായി. കോച്ചിനെ ധിക്കരിച്ച കേപ അരിസബലാഗക്കെതിരെ കളി കഴിയും മു​േമ്പ വിമർശനമുയർന്നു. 

സീൻ മൂന്ന്​ 
കളി ഷൂട്ടൗട്ടിലേക്ക്​. ഭാവമാറ്റങ്ങളൊന്നുമില്ലാതെ കേപതന്നെ പോസ്​റ്റിനു കീഴിൽ. സിറ്റി ഗോളി സെർജിയോ അഗ്യൂറോയുടെ കിക്കി​​െൻറ ഗതി കൃത്യമായി മനസ്സിലാ​ക്കിയെങ്കിലും തൊട്ടുതൊടാതെ വലയിൽ. തൊട്ടുപിന്നാലെ ലെറോയ്​ സാനെയുടെ ഷോട്ട്​ രക്ഷപ്പെടുത്തി. വില്ലനിൽനിന്ന്​ കേപ ഹീറോ ആകുമെന്ന്​ പ്രതീക്ഷിച്ചെങ്കിലും 4-3ന്​ കപ്പ്​ സിറ്റി കൊണ്ടുപോയി. 

കേ​പ അരിസബലാഗ ഡേവിഡ്​ ലൂയിസിനൊപ്പം
 


..............
കളി കഴിഞ്ഞു മഞ്ഞുരുക്കം
കളിക്കു പിന്നാലെ ചെൽസി ഡ്രസിങ്​ റൂമിൽ പൊട്ടിത്തെറിയാണ്​ പ്രതീക്ഷിച്ചത്​. എന്നാൽ, കോച്ചും ഗോളിയും കാര്യങ്ങൾ തുറന്നുപറഞ്ഞതോടെ മഞ്ഞുരുകി. ചില തെറ്റിദ്ധാരണകളുടെ ഫലമായിരുന്നു എല്ലാമെന്ന്​ ഇരുവരും വ്യക്​തമാക്കുന്നു. മത്സരശേഷം കോച്ചുമായി സംസാരിച്ചതായും ആശയക്കുഴപ്പം മാറ്റിയതായും ഗോളി പറഞ്ഞു. പ്രശ്​നം രമ്യമായി പരിഹരിച്ചതോടെ ആരാധകരോഷവും അടങ്ങി.  

കേപ അരിസബലാഗയുടെ ട്വീറ്റ്​
 ‘കളി ഇങ്ങനെ അവസാനിച്ചതിൽ നിരാശയുണ്ട്​. കോച്ചിനെയും അദ്ദേഹത്തി​​െൻറ തീരുമാനത്തെയും ധിക്കരിക്കാൻ ഞാൻ ശ്രമിച്ചിട്ടില്ല. കളിയുടെ ഒടുവിലെ രംഗങ്ങൾ എല്ലാവരും തെറ്റിദ്ധരിക്കുകയായിരുന്നു. പരിക്കുകാരണം എനിക്ക്​ കളിക്കാനാവില്ലെന്നായിരുന്നു കോച്ചി​​െൻറ ധാരണ. എന്നാൽ, ഞാൻ പൂർണ ഫിറ്റാണെന്നും കളിക്കുന്നതിൽ പ്രശ്​നമില്ലെന്നും ​േബാധ്യപ്പെടുത്താനാണ്​ ശ്രമിച്ചത്​. സബ്​സ്​റ്റിറ്റ്യൂഷനെ നിഷേധിക്കുകയായിരുന്നില്ല. കോച്ചിനോട്​ ആദരവ്​ മാത്രമാണുള്ളത്​’ 

എല്ലാം തെറ്റിദ്ധാരണ -സാറി
‘തെറ്റിദ്ധാരണ കാരണമാണ്​ ആ സബ്​സ്​റ്റിറ്റ്യൂഷൻ പ്രശ്​നമുണ്ടായത്​. ഗോളി പെനാൽറ്റി ഷൂട്ടൗട്ടിന്​ ഫിറ്റ്​ അല്ലെന്നും മാറ്റം വേണമെന്നുമാണ്​ ഞാൻ കരുതിയത്​. അത്​ ബോധ്യപ്പെടുത്താനാണ്​ ഗോളി ശ്രമിച്ചത്’ -സാറി പറഞ്ഞു. 
 


സബ്​സ്​റ്റിറ്റ്യൂഷൻ
കോച്ചുമാരുടെ സബ്സ്​​റ്റിറ്റ്യൂഷനെ ധിക്കരിക്കുന്നത്​ ഫുട്​ബാളിൽ ഇതാദ്യമല്ല. നിലവിൽ കളിച്ചുകൊണ്ടിരിക്കുന്നവരിൽ പല പ്രമുഖരും കോച്ചുമാരുടെ വിളിക്ക്​ ഉത്തരം നൽകാതിരുന്നിട്ടുണ്ട്​. സാക്ഷാൽ ​ലയണൽ മെസ്സിയും ക്രിസ്​റ്റ്യാനോ റൊണാൾഡോയും ആ പട്ടികയിൽപെട്ടവരാണ്​​. 

 

1. ലയണൽ മെസ്സി: 2014ൽ ​െഎബറിനെതിരായ മത്സരത്തിൽ മെസ്സിയുടെ ഗോളിൽ ബാഴ്​സ മുന്നിട്ടു നിൽക്കുകയായിരുന്നു. ജയം ഉറപ്പിച്ചതോടെ കോച്ച്​ ലൂയിസ്​ എൻറി​െക്വ 72ാം മിനിറ്റിൽ, യുവതാരം മുനീറുൽ ഹദ്ദാദിക്കായി മെസ്സിയെ തിരിച്ചുവിളിച്ചെങ്കിലും നിരസിച്ചു. ഇതോ​െട ​േകാച്ച്​ നെയ്​മറിനെ തിരിച്ചുവിളിക്കുകയായിരുന്നു. 

2. ക്രിസ്​റ്റ്യാനോ റെ​ാണാൾഡോ: 2017 ചാമ്പ്യൻസ്​ ലീഗിൽ ബയേണിനെതിരായ ക്വാർട്ടർ മത്സരത്തിൽ കോച്ച്​ സിനദിൻ സിദാൻ ക്രിസ്​റ്റ്യാനോയെ തിരിച്ചുവിളിച്ചെങ്കിലും കേട്ടില്ല. ഇതോടെ അസെൻസിയോക്കായി ബെൻസേമയെ വിളിച്ചു.

3. സ്ലാറ്റൻ ഇബ്രാഹിമോവിച്​: എ.സി മിലാനും ഫിയോറൻറീനയും തമ്മിലുള്ള മത്സരം (2010). മിലാൻ താരം ഇബ്രാഹിമോവിച്ചിന്​​​ ഗോൾ ആ​േ​ഘാഷത്തിനിടെ പരിക്കേറ്റ​േതാടെ കോച്ച്​ മാക്​സ്​ അലെഗ്രി താരത്തെ തിരിച്ചുവിളിച്ചു. പക്ഷേ, സ്ലാറ്റൻ നിരസിച്ചു. 

4. കാർലോസ്​ ടെവസ്​: 2010ൽ ബോൾട്ടൺ വാൻഡേഴ്​സിനെതിരെയുള്ള സിറ്റിയുടെ മത്സരത്തിൽ സ്​ട്രൈക്കർ കാർലോസ്​ ടെവസും കോച്ച്​ മാൻചീനിയും തമ്മിൽ പ്രശ്​നമുണ്ടായി. രണ്ടാം പകുതി ടെവസിനെ തിരിച്ചുവിളിച്ചെങ്കിലും കയറിയില്ല. 

5. ലൂക്കാസ്​ ഫാബിയാൻസ്​കി: 2017ൽ ടോട്ടൻഹാമിനെതിരായ മത്സരത്തിൽ സ്വാൻസീ സിറ്റി ഗോളി ലൂക്കാസ്​ ഫാബിയാൻസ്​കിക്ക്​ പരിക്കേറ്റതോടെ കോച്ച്​ തിരിച്ചുവിളിച്ചു. എന്നാൽ, സ്​ട്രച്ചറുമായെത്തിയവരെ മടക്കിയയച്ച്​ ഫാബിയാൻസ്​കി കീപ്പിങ്​ തുടർന്നു.  മത്സരത്തിൽ 3-1ന്​ സ്വാൻസീ തോൽക്കുകയും ചെയ്​തു. 

Loading...
COMMENTS