ചാമ്പ്യൻസ് ലീഗ്: സിറ്റിയും അത്ലറ്റികോയും ഇന്ന് കളത്തിൽ
text_fieldsലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർഫൈനൽ ആദ്യപാദത്തിൽ മാഞ്ചസ്റ്റർസിറ്റിയും അത്ലറ്റികോ മഡ്രിഡും ഇന്ന് കളത്തിൽ. ലണ്ടനിൽ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർസിറ്റി ഫ്രഞ്ച് ലീഗ് ക്ലബ് മൊണാകോയെ നേരിടുേമ്പാൾ, ജർമനിയിൽ ബയർ ലെവർകൂസനെതിരെയാണ് അത്ലറ്റികോ മഡ്രിഡിെൻറ പോരാട്ടം. ഇംഗ്ലീഷ് പ്രീമിയർലീഗ് കിരീടപ്പോരാട്ടത്തിൽ ചെൽസിയുമായി ഏറെ അകലെയുള്ള സിറ്റിക്ക് ഏറെ നിർണായകമാണ് ചാമ്പ്യൻസ് ലീഗ്. അതേസമയം, ഗബ്രിയേൽ ജീസസ്, ക്യാപ്റ്റൻ വിൻസൻറ് കംപനി എന്നിവരുടെ പരിക്ക് ഗ്വാർഡിയോളക്ക് തലവേദനയാവും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
