ഡി മരിയയുടെ ഇരട്ടഗോളിൽ റ​യ​ലി​നെ ത​ക​ർ​ത്ത്​ പി.​എ​സ്.​ജി

  • യു​വ​ൻ​റ​സി​നെ അ​ത്​​ല​റ്റി​കോ ത​ള​ച്ചു

09:31 AM
19/09/2019
real-madrid-vs-psg-190919.jpg

യൂ​റോ​പ്യ​ൻ ക്ല​ബ്​ ഫു​ട്​​ബാ​ളി​ലെ രാ​ജാ​ക്ക​ന്മാ​രെ ക​ണ്ടെ​ത്താ​നു​ള്ള പോ​രാ​ട്ട​ഭൂ​മി​യി​ൽ ഗ്രൂ​പ്​ റൗ​ണ്ടി​ലെ ആ​ദ്യ ക​ളി​യി​​ൽ​ത​ന്നെ അ​ടി​തെ​റ്റി വ​മ്പ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡ്. ക​ന്നി​ക്കി​രീ​ടം തേ​ടു​ന്ന ഫ്ര​ഞ്ച്​ ക്ല​ബ്​ പി.​എ​സ്.​ജി​യാ​ണ്​ 13 ത​വ​ണ ചാ​മ്പ്യ​ന്മാ​രാ​യ സ്​​പാ​നി​ഷ്​ ടീ​മി​നെ മ​ട​ക്ക​മി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക്​ ത​ക​ർ​ത്തു​വി​ട്ട​ത്. യു​വ​ൻ​റ​സി​നെ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ 2-2ന്​ ​സ​മ​നി​ല​യി​ൽ ത​ള​ച്ച​​പ്പോ​ൾ ടോ​ട്ട​ൻ​ഹാ​മി​നെ അ​തേ സ്​​കോ​റി​ന്​ ഒ​ളി​മ്പ്യാ​ക്കോ​സ്​ പി​ടി​ച്ചു​കെ​ട്ടി. മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി 3-0ത്തി​ന്​ ശാ​ക്​​ത​ർ ഡൊ​ണ​സ്​​കി​നെ​യും ബ​യേ​ൺ മ്യൂ​ണി​ക്​ അ​തേ സ്​​കോ​റി​ന്​ റെ​ഡ്​​സ്​​റ്റാ​ർ ബ​ൽ​ഗ്രേ​ഡി​നെ​യും തോ​ൽ​പി​ച്ച​പ്പോ​ൾ ഡൈ​നാ​മേ സ​ഗ്​​രെ​ബ്​ 4-0ത്തി​ന്​ അ​ത്​​ല​റ്റ​​ൻ​റ​യെ ത​ക​ർ​ത്തു. 

ഡി​മ​രി​യ​യു​ടെ ചി​റ​കി​ൽ
സൂ​പ്പ​ർ​താ​ര​ങ്ങ​ളാ​യ നെ​യ്​​മ​റും കെ​യ്​​ലി​യ​ൻ എം​ബാ​പെ​യും എ​ഡി​ൻ​സ​ൺ ക​വാ​നി​യും ഇ​ല്ലാ​ത്ത​തൊ​ന്നും പി.​എ​സ്.​ജി​ക്ക്​ പ്ര​ശ്​​ന​മാ​യി​രു​ന്നി​ല്ല. സ്വ​ന്തം മൈ​താ​ന​മാ​യ പാ​ർ​ക്​ ഡെ ​പ്രി​ൻ​സി​ൽ ന​ട​ന്ന ക​ളി​യി​ൽ മു​ൻ റ​യ​ൽ താ​രം എ​യ്​​ഞ്ച​ൽ ഡി​മ​രി​യ​യു​ടെ ഇ​ര​ട്ട​ഗോ​ളി​​െൻറ മി​ക​വി​ലാ​യി​രു​ന്നു പി.​എ​സ്.​ജി​യു​ടെ തേ​രോ​ട്ടം. ആ​ദ്യ പ​കു​തി​യി​ൽ​ത​ന്നെ ഡി​മ​രി​യ ര​ണ്ടു​വ​ട്ടം (14, 33) വെ​ടി​പൊ​ട്ടി​ച്ച​പ്പോ​ൾ ഇ​ഞ്ചു​റി സ​മ​യ​ത്ത്​ തോ​മ​സ്​ മു​നി​യ​റി​​െൻറ (90+1) വ​ക​യാ​യി​രു​ന്നു മൂ​ന്നാം ഗോ​ൾ. പി.​എ​സ്.​ജി​യു​ടെ ഒ​മ്പ​ത്​ ഷോ​ട്ടു​ക​ൾ​ക്കെ​തി​രെ റ​യ​ൽ പ​ത്ത്​ ഷോ​ട്ടു​ക​ൾ തൊ​ടു​ത്തെ​ങ്കി​ലും അ​തി​ലൊ​ന്നു​പോ​ലും ഈ ​സീ​സ​ണി​ൽ റ​യ​ൽ​വി​ട്ട്​ പി.​എ​സ്.​ജി​യി​ലെ​ത്തി​യ ഗോ​ളി കെ​യ്​​ല​ർ ന​വാ​സി​നെ പ​രീ​ക്ഷി​ക്കാ​ൻ ക​രു​ത്തു​ള്ള​താ​യി​രു​ന്നി​ല്ല. പു​തു​താ​രം ഏ​ഡ​ൻ ഹ​സാ​ഡും ക​രീം ബെ​ൻ​​സേ​മ​യും ഗാ​രെ​ത്​ ബെ​യ്​​ലു​മ​ട​ങ്ങി​യ റ​യ​ൽ മു​ൻ​നി​ര അ​േ​മ്പ നി​റം​മ​ങ്ങി. ബെ​ൻ​സേ​മ​യും ബെ​യ്​​ലും ഓ​രോ ത​വ​ണ പ​ന്ത്​ വ​ല​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ഹാ​ൻ​ഡ്​​ബാ​ളി​ലും ഓ​ഫ്​​സൈ​ഡി​ലും കു​ടു​ങ്ങി. മ​റു​വ​ശ​ത്ത്​ ഡി​മ​രി​യ​യും പു​തി​യ താ​രം മൗ​റോ ഇ​കാ​ർ​ഡി​യും മി​ക​ച്ച ഒ​ത്തി​ണ​ക്ക​േ​ത്താ​ടെ ക​ളി​ച്ചു. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു ക​ളി​യി​ൽ ഗ​ലാ​റ്റ​സ​റാ​യി​യും ക്ല​ബ്​ ബ്രൂ​ഗെ​യും ഗോ​ൾ​ര​ഹി​ത സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. 

യുവെ തുടങ്ങി; അത്ലറ്റികോ തിരിച്ചടിച്ചു
​ഗ്രൂ​പ്​ ഡി​യി​ൽ സൂ​പ്പ​ർ​താ​രം ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​ക്ക്​ സ്​​കോ​ർ​ഷീ​റ്റി​ൽ ഇ​ടം​ക​ണ്ടെ​ത്താ​നാ​വാ​ത്ത ദി​നം ര​ണ്ടു ഗോ​ൾ നേ​ടി യു​വ​ൻ​റ​സ്​ മു​ൻ​തൂ​ക്കം ​സ്വ​ന്ത​മാ​ക്കി​യെ​ങ്കി​ലും പോ​രാ​ട്ട​വീ​ര്യം ര​ക്​​ത​ത്തി​ല​ലി​ഞ്ഞു​ചേ​ർ​ന്ന ഡീ​ഗോ സി​മി​യോ​ണി​യു​ടെ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്​ ഒ​ടു​വി​ൽ ര​ണ്ടും തി​രി​ച്ച​ടി​ച്ചാ​ണ്​ സ്വ​ന്തം ത​ട്ട​ക​മാ​യ വാ​ൻ​ഡ മെ​ട്രോ​പൊ​ളി​റ്റാ​നോ​യി​ൽ​നി​ന്ന്​ തി​രി​ച്ചു​ക​യ​റി​യ​ത്. പ​ന്ത്​ കൈ​വ​ശം​വെ​ക്കു​ന്ന​തി​ൽ മു​ൻ​തൂ​ക്കം യു​വെ​ക്കാ​യി​രു​ന്നെ​ങ്കി​ലും ഗോ​ൾ തേ​ടി​യു​ള്ള ശ്ര​മ​ങ്ങ​ളി​ൽ അ​ത്​​ല​റ്റി​കോ​യാ​ണ്​ മു​ന്നി​ൽ​നി​ന്ന​ത്. ഗോ​ൾ​ര​ഹി​ത​മാ​യ ആ​ദ്യ​പ​കു​തി​ക്കു​ശേ​ഷം 48ാം മി​നി​റ്റി​ൽ യു​വാ​ൻ ക്വ​ഡ്രാ​ഡോ​യു​ടെ മ​നോ​ഹ​ര ഗോ​ളി​ലൂ​ടെ​യാ​ണ്​ യു​വെ മു​ന്നി​ലെ​ത്തി​യ​ത്.

65ാം മി​നി​റ്റി​ൽ ഹെ​ഡ​റി​ലൂ​ടെ ബ്ലെ​യ്​​സെ മ​ത്യൂ​ഡി ലീ​ഡ്​ ഇ​ര​ട്ടി​യാ​ക്കു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, അ​ത്​​ല​റ്റി​കോ തോ​ൽ​ക്കാ​ൻ ഒ​രു​ക്ക​മാ​യി​രു​ന്നി​ല്ല. 70ാം മി​നി​റ്റി​ൽ ഹെ​ഡ​റി​ലൂ​ടെ സ്​​റ്റെ​ഫാ​ൻ സാ​വി​ചും 90ാം മി​നി​റ്റി​ൽ ഹെ​ഡ​റി​ലൂ​ടെ ത​ന്നെ ഹെ​ക്​​ട​ർ ഹെ​രേ​ര​യും സ്​​കോ​ർ ചെ​യ്ത​തോ​ടെ അ​ത്​​ല​റ്റി​കോ ഒ​പ്പം​പി​ടി​ച്ചു. അ​വ​സാ​ന​ഘ​ട്ട​ത്തി​ൽ റൊ​ണാ​ൾ​ഡോ വി​ജ​യ ഗോ​ളി​ന​ടു​ത്തെ​ത്തി​യെ​ങ്കി​ലും സ്​​കോ​ർ ചെ​യ്യാ​നാ​യി​ല്ല. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ലോ​കോ​മോ​ട്ടീ​വ്​ മോ​സ്​​കോ 2-1ന്​ ​ബ​യ​ർ ലെ​വ​ർ​കൂ​സ​നെ കീ​ഴ​ട​ക്കി. ഗ്രി​ഗോ​ർ​സ്​ ക്രി​ചോ​വെ​യ്​​കും (16) ദി​മി​ത്രി ബാ​രി​നോ​വും (37) റ​ഷ്യ​ൻ ക്ല​ബി​നാ​യി വ​ല​കു​ലു​ക്കി​യ​പ്പോ​ൾ ബെ​ന​ഡ്​​കി​ട്​ ഹോ​വെ​ഡെ​സി​​െൻറ (25) ദാ​ന ഗോ​ളാ​ണ്​ ജ​ർ​മ​ൻ ക്ല​ബി​ന്​ ആ​ശ്വാ​സ​മാ​യ​ത്. 
 

മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി ഡി​ഫ​ൻ​ഡ​ർ നി​കോ​ളാ​സ്​ ഒ​ടാ​മെ​ൻ​ഡി​യും ഷാ​ക്​​ട​ർ ഡോ​ണെ​സ്​​ക്​ സ്​​ട്രൈ​ക്ക​ർ ജൂ​നി​യ​ർ മൊ​റാ​യെ​സും പ​ന്തി​നാ​യു​ള്ള പോ​രാ​ട്ട​ത്തി​ൽ
 


ഈ​സി സി​റ്റി, ബ​യേ​ൺ
ഗ്രൂ​പ്​ സി​യി​ൽ ശാ​ക്​​റ്റ​ർ ഡൊ​ണ​സ്​​കി​നെ​തി​രെ മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി​ക്ക്​ ഈ​സി വാ​ക്കോ​വ​റാ​യി​രു​ന്നു. റി​യാ​ദ്​ മെ​ഹ്​​റ​സ്​ (24), ഇ​ൽ​കാ​യ്​ ഗു​ൻ​ഡോ​ഗ​ൻ (38), ഗ​ബ്രി​യേ​ൽ ജീ​സ​സ്​ (76) എ​ന്നി​വ​രാ​ണ്​ സി​റ്റി​ക്കാ​യി സ്​​കോ​ർ ചെ​യ്​​ത​ത്. യു​ക്രെ​യ്​​ൻ ക്ല​ബി​നെ​തി​രെ ആ​ധി​കാ​രി​ക പ്ര​ക​ട​ന​മാ​യി​രു​ന്നു ഇം​ഗ്ലീ​ഷ്​ ചാ​മ്പ്യ​ന്മാ​രു​ടേ​ത്. എ​യ്​​മ​റി​ക്​ ലാ​പോ​ർ​​ട്ടെ​ക്ക്​ പി​ന്നാ​ലെ ജോ​ൺ സ്​​റ്റോ​ൺ​സും പ​രി​ക്കേ​റ്റ്​ പു​റ​ത്താ​യ​തോ​ടെ പ്ര​തി​രോ​ധ​ പ്ര​തി​സ​ന്ധി​യി​ലാ​യ സി​റ്റി കോ​ച്ച്​ പെ​പ്​ ഗ്വാ​ർ​ഡി​യോ​ള ഹോ​ൾ​ഡി​ങ്​ മി​ഡ്​​ഫീ​ൽ​ഡ​ർ ഫെ​ർ​ണാ​ണ്ടീ​ന്യോ​യെ നി​കോ​ള​സ്​ ഒ​ട്ട​മെ​ൻ​ഡി​ക്കൊ​പ്പം പ്ര​തി​രോ​ധ​മ​ധ്യ​ത്തി​ൽ വി​ന്യ​സി​ച്ചാ​ണ്​ അ​തി​ന്​ പ​രി​ഹാ​രം​ക​ണ്ട​ത്.

സീ​സ​ണി​​െൻറ തു​ട​ക്ക​ത്തി​ൽ സ്​​പെ​യ്​​നി​ൽ​നി​ന്ന്​ റോ​ഡ്രി​യെ​ത്തി​യ​തോ​ടെ ഹോ​ൾ​ഡി​ങ്​ മി​ഡ്​​ഫീ​ൽ​ഡ​ർ സ്ഥാ​നം ന​ഷ്​​ട​മാ​യ ഫെ​ർ​ണാ​ണ്ടീ​ന്യോ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​യി കി​ട്ടി​യ അ​വ​സ​രം മു​ത​ലാ​ക്കു​ക​യും ചെ​യ്​​തു. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു ക​ളി​യി​ൽ ക്രൊ​യേ​ഷ്യ​ൻ ക്ല​ബ്​ ഡൈ​നാ​മോ സ​ഗ്​​രെ​ബ്​ 4-0ത്തി​ന്​ ഇ​റ്റ​ലി​യി​ൽ​നി​ന്നു​ള്ള അ​ത്​​ലാ​ൻ​റ​യെ ത​ക​ർ​ത്തു. ഹാ​ട്രി​ക്​ നേ​ടി​യ മി​സ്​​ലാ​വ്​ ഒ​റി​സി​ച്​ (31, 42, 68) ആ​യി​രു​ന്നു ഡൈ​നാ​മോ​യു​ടെ ഹീ​റോ. മ​രി​ൻ ലോ​വാ​കി​​െൻറ (10) വ​ക​യാ​യി​രു​ന്നു മ​റ്റൊ​രു ഗോ​ൾ. 

ഗ്രൂ​പ്​ ബി​യി​ൽ പൂ​ർ​ണ​മാ​യും ഏ​ക​പ​ക്ഷീ​യ​മാ​യ മ​ത്സ​ര​ത്തി​ലാ​ണ്​ ജ​ർ​മ​ൻ ക​രു​ത്ത​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്​ ​െസ​ർ​ബി​യ​ൻ ടീം ​റെ​ഡ്​​സ്​​റ്റാ​ർ ബ​ൽ​ഗ്രേ​ഡി​നെ തോ​ൽ​പി​ച്ച​ത്. കി​ങ്​​സ്​​ലി കോ​മാ​ൻ (34), റോ​ബ​ർ​ട്ട്​ ​െല​വ​ൻ​ഡോ​വ്​​സ്​​കി (80), തോ​മ​സ്​ മ്യൂ​ള​ർ (90+1) എ​ന്നി​വ​രാ​യി​രു​ന്നു സ്​​കോ​റ​ർ​മാ​ർ. ഗ്രൂ​പ്പി​ലെ മ​റ്റൊ​രു ക​ളി​യി​ൽ നി​ല​വി​ലെ റ​ണ്ണേ​ഴ്​​സ​പ്പാ​യ ടോ​ട്ട​ൻ​ഹാ​മി​നെ ഗ്രീ​ക്ക്​ ക്ല​ബ്​ ഒ​ളി​മ്പ്യാ​കോ​സ്​ 2-2നാ​ണ്​​ ത​ള​ച്ച​ത്. ഹാ​രി കെ​യ്​​ൻ (26 -പെ​നാ​ൽ​റ്റി), ലൂ​കാ​സ്​ മൗ​റ (30) എ​ന്നി​വ​രു​ടെ ഗോ​ളി​ൽ മു​ന്നി​ൽ ക​ട​ന്ന ടോ​ട്ട​ൻ​ഹാ​മി​നെ​തി​രെ ഡാ​നി​യേ​ൽ പോ​ഡ​ൻ​സ്​ (44), മാ​ത്യു വാ​ൽ​ബ്യൂ​ന (54 -പെ​നാ​ൽ​റ്റി) എ​ന്നി​വ​രി​ലൂ​ടെ​യാ​ണ്​ ഒ​ളി​മ്പ്യ​കോ​സ്​ തി​രി​ച്ച​ടി​ച്ച​ത്.

Loading...
COMMENTS