ഒന്നിൽ പിഴച്ച് ഒന്നൊന്നര ടീമുകൾ
text_fieldsയൂറോപ്യൻക്ലബ് ഫുട്ബാളിെൻറ രാജകിരീടം തേടിയുള്ള പടയോട്ടത്തിന് തുടക്കമായപ ്പോൾ ചാമ്പ്യൻ ടീമിന് ആദ്യ മത്സരത്തിൽ അപ്രതീക്ഷിത തോൽവി. കിരീടം കാക്കാനിറങ്ങിയ ലിവർപൂളിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് മലർത്തിയടിച്ച് ഇറ്റാലിയൻ ക്ലബാ യ നാപ്പോളിയാണ് ശൗര്യം കാട്ടിയത്. നേപ്പിൾസിൽ ലിവർപൂൾ വീണ രാത്രിയിൽ ഇംഗ്ലീഷ് പ്രീ മിയർ ലീഗിലെ മറ്റൊരു വൻതോക്കുകളായ ചെൽസിക്ക് സ്വന്തം തട്ടകത്തിൽ തോൽവിയോടെ തു ടക്കമിടേണ്ടിവന്നു. വലൻസിയയാണ് ഏകപക്ഷീയമായ ഒരു ഗോളിന് ചെൽസിയെ വീഴ്ത്തിയത്. കരുത്തുറ്റ നിരകൾക്ക് തിരിച്ചടിയേറ്റ ആദ്യനാളിൽ സ്പാനിഷ് ചാമ്പ്യൻമാരായ ബാഴ്സ ലോണക്കും ഇറ്റാലിയൻ കരുത്തരായ ഇൻറർമിലാനും നിരാശജനകമായ സമനിലയായിരുന്നു ഫല ം.
ജർമനിയിൽ ബൊറൂസിയ ഡോർട്മുണ്ടിനെതിരെ ഗോൾരഹിത സമനില വഴങ്ങിയ ബാഴ്സ, പെന ാൽറ്റി കിക്കടക്കം തടഞ്ഞിട്ട ഗോളി ഗോളി മാർക് ആേന്ദ്ര ടെർ സ്റ്റീഗെൻറ മിടുക്കിൽ, തോൽവിയുടെ നാണക്കേടിൽനിന്ന് കഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു. ചെക് ടീമായ സ്ലാവിയ പ്രാഗിനെതിരെ മിലാനിലെ സ്വന്തം കളിത്തട്ടിൽ ഒാരോ ഗോളടിച്ച് സമനിലയിൽ പിരിയാനായിരുന്നു ഇൻററിെൻറ യോഗം. പോർചുഗീസ് വമ്പന്മാരായ ബെൻഫിക്കക്കും ഹോം ഗ്രൗണ്ടിൽ തിരിച്ചടി കിട്ടി. ജർമൻ നിരയായ ലീപ്സിഷാണ് തിമോ വെർനറുടെ ഇരട്ടഗോൾ മികവിൽ 2-1ന് ബെൻഫിക്കയെ കീഴടക്കിയത്.
ഇംഗ്ലീഷുകാർക്ക് തിരിച്ചടി
നേപ്പിൾസിലെ സാൻ പോളോ സ്റ്റേഡിയത്തിൽ മത്സരം തീരാൻ 10 മിനിറ്റ് മാത്രം ബാക്കിയിരിക്കെ, ഗോളൊന്നും പിറന്നിരുന്നില്ല. എന്നാൽ, 82ാം മിനിറ്റിൽ ജോസ് കായെജോണിനെ വീഴ്ത്തിയതിന് നാപോളിക്കനുകൂലമായി പിറന്ന പെനാൽറ്റി കിക്ക് മത്സരഫലം മാറ്റിയെഴുതി. സ്പോട്ടിൽനിന്ന് ഡ്രൈസ് മെർെട്ടൻസ് ആതിഥേയരെ മുന്നിലെത്തിച്ചേശേഷം ഇഞ്ചുറി ടൈമിൽ ലിവർപൂൾ പ്രതിരോധത്തിലെ ആശയക്കുഴപ്പം മുതലെടുത്ത് ഫെർണാൻഡോ ലോറേൻറായും വല കുലുക്കിയതോടെ കിരീടം കാക്കാൻ കച്ചമുറുക്കിത്തുടങ്ങിയ ചാമ്പ്യൻ ടീമിന് തുടക്കം അേമ്പ പാളി.
1994നുശേഷം ചാമ്പ്യൻസ് ലീഗിൽ നിലവിലെ ജേതാക്കൾ ആദ്യ മത്സരത്തിൽ തോൽവിയറിയുന്നത് ഇതാദ്യം. പെനാൽറ്റി തീരുമാനത്തെ വിമർശിച്ച് മത്സരശേഷം ലിവർപൂൾ കോച്ച് യുർഗൻ േക്ലാപ്പ് രംഗത്തുവന്നു. ആദ്യ കളിയിൽ രണ്ടിനെതിരെ ആറ് ഗോളുകൾക്ക് ബെൽജിയൻ ക്ലബായ ജെൻകിനെ തകർത്തുവിട്ട ഒാസ്ട്രിയൻ ലീഗ് ചാമ്പ്യൻമാർ സാൽസ്ബർഗ് ആണ് അടുത്ത കളിയിൽ ലിവർപൂളിെൻറ എതിരാളികൾ. ഹാട്രിക് നേടിയ കൗമാരതാരം എർലിങ് ബ്രോട്ട് ഹാലാൻഡ് ആണ് സാൽസ്ബർഗിന് ഗംഭീരജയം സമ്മാനിച്ചത്.
സ്റ്റാംഫോർഡ് ബ്രിഡ്ജിലെ തോൽവിക്ക് ചെൽസി പഴിക്കുന്നത് പാഴായിപ്പോയ പെനാൽറ്റി കിക്കിനെയാണ്. 74ാം മിനിറ്റിൽ ഡാനി പറേയോയുടെ ഫ്രീകിക്കിൽനിന്ന് റോഡ്രിഗോ മൊറേനോയാണ് വലൻസിയക്കുവേണ്ടി വല കുലുക്കിയത്. കളി തീരാൻ മൂന്ന് മിനിറ്റുമാത്രം ബാക്കിയിരിക്കെ, ഡാനിയേൽ വാസിെൻറ കൈയിൽ പന്തു തട്ടിയതിന് ചെൽസിക്ക് അനുകൂലമായി സ്പോട്ട് കിക്ക്. റോസ് ബാർക്ലിയുടെ ശ്രമം പക്ഷേ, േക്രാസ്ബാറിന് ചുംബിച്ച് ഗതിമാറിയകന്നു.
ചെൽസി ഉൾപ്പെടുന്ന ഗ്രൂപ്പിൽ കഴിഞ്ഞ സീസണിലെ സെമി ഫൈനലിസ്റ്റുകളായ അയാക്സ് ആംസ്റ്റർഡാം തകർപ്പൻ ജയത്തോടെ തുടങ്ങി. ക്വിൻസി പ്രോംസ്, എഡ്സൺ ആൽവാരെസ്, നികോളാസ് ടാഗ്ലിയാഫികോ എന്നിവരുടെ ഗോളുകളിൽ ഡച്ച് ചാമ്പ്യൻമാർ 3-0ത്തിന് ഫ്രഞ്ചു ക്ലബായ ലില്ലെയെ തറപറ്റിച്ചു.
ബാഴ്സയെ കാത്ത് ടെർ സ്റ്റീഗൻ
പരിക്കിൽനിന്ന് മുക്തനായി സാക്ഷാൽ ലയണൽ മെസ്സി കളത്തിലിറങ്ങിയ രാവിൽ ഡോർട്മുണ്ടിലെ ബി.വി.ബി സ്റ്റേഡിയത്തിൽ ഗോളി ടെർ സ്റ്റീഗനായിരുന്നു ബാഴ്സലോണയുടെ ഹീറോ. സീസണിൽ ആദ്യമത്സരത്തിനിറങ്ങിയ മെസ്സിക്കൊപ്പം മുന്നണിയിൽ അപാര പ്രഹരശേഷിയുള്ള അേൻറാണിയോ ഗ്രീസ്മാനെയും ലൂയി സുവാറസിനെയും ഇടംവലം നിർത്തിയിട്ടും ഡോർട്മുണ്ടിെൻറ കോട്ടകൊത്തളങ്ങൾ തകർത്തുകയറാൻ കാറ്റേലാണിയൻ കരുത്തർക്ക് കഴിഞ്ഞില്ല. 59ാം മിനിറ്റിൽ മെസ്സി പകരക്കാരനായെത്തുംവരെ പുൽത്തകിടിയിലുണ്ടായിരുന്ന കൗമാര താരോദയം അൻസു ഫാറ്റിക്കും ജർമൻ ക്ലബിനെ വിറപ്പിക്കാനായില്ല.
താരത്തിളക്കത്തിനിടയിലും കുതിച്ചുകയറാൻ മറന്ന ബാഴ്സയെ ഞെട്ടിച്ച് രണ്ടാം പകുതിയുടെ തുടക്കത്തിൽ ഡോർട്മുണ്ട് ഗോളിന് തൊട്ടടുത്തെത്തിയിരുന്നു. ജാഡൺ സാഞ്ചോയെ നെൽസൺ സെമെഡോ വീഴ്ത്തിയതിന് റഫറി പെനാൽറ്റി സ്പോട്ടിലേക്ക് വിരൽ ചൂണ്ടിയപ്പോൾ കിക്കെടുക്കാനെത്തിയത് മാർക് റിയൂസ്. ആർത്തിരമ്പിയ സ്റ്റേഡിയം ആഘോഷത്തിനൊരുങ്ങി നിൽക്കെ, ജർമൻ ടീമിൽ തെൻറ സഹതാരമായ റിയൂസ് വലയുടെ മൂലയിലേക്ക് നിലംപറ്റെ തൊടുത്തുവിട്ട ഷോട്ട് ഇടതുവശത്തേക്ക് ചാടി ടെർ സ്റ്റീഗൻ തടഞ്ഞിട്ടു.
കരുത്തുറ്റ എതിരാളികളെ മത്സരത്തിലുടനീളം മുൾമുനയിൽ നിർത്തിയ ഡോർട്മുണ്ട് നിരവധി അവസരങ്ങൾ തുറന്നെടുത്തെങ്കിലും ടെർ സ്റ്റീഗനെ കീഴ്പെടുത്തി വലയിലേക്ക് നിറയൊഴിക്കാൻ കഴിഞ്ഞില്ല. ജൂലിയൻ ബ്രാൻഡിെൻറ വെടിച്ചില്ലു കണക്കേയുള്ള വലങ്കാലൻ ഷോട്ട് ഒരുതവണ ക്രോസ്ബാറിനെ പ്രകമ്പനം കൊള്ളിച്ച് വഴിമാറിയപ്പോൾ റിയൂസിെൻറ വലയിലേക്കെന്നുറച്ച് ഷോട്ട് ടെർസ്റ്റീഗൻ ഉജ്ജ്വല മെയ്വഴക്കത്തോടെ വഴിമാറ്റിവിട്ടു. ആതിഥേയ പ്രതിരോധം കത്രികപ്പൂട്ടിട്ടു നിർത്തിയപ്പോൾ തിരിച്ചുവരവിനൊരുങ്ങിയ മെസ്സിക്ക് കാര്യമായൊന്നും ചെയ്യാനായില്ല.
സ്ലാവിയ പ്രാഗിെനതിരെ ഇഞ്ചുറി ൈടമിൽ നികോളോ ബരേലയാണ് ഇൻറർ മിലാെൻറ സമനില ഗോൾ നേടിയത്. ബാഴ്സ ഉൾപ്പെടുന്ന ഗ്രൂപ്പിൽ നാലു ടീമിനും ഒാരോ പോയൻറാണുള്ളത്.