ചാമ്പ്യൻസ് ലീഗ്: വമ്പന്മാരുടെ പോരാട്ടം സമനിലയിൽ
text_fieldsലണ്ടൻ: ആൻഫീൽഡിൽ സ്കോർബോർഡ് ഇളകിയില്ലെങ്കിലും ഇൗ ഗോളില്ലാക്കളിയിൽ ജയിച്ച ത് ബയേൺ മ്യൂണിക് തന്നെ. യുവേഫ ചാമ്പ്യൻസ് ലീഗിലെ സൂപ്പർ പ്രീക്വാർട്ടർ അങ്കത്തിൽ മു ൻചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് ലിവർപൂളിൽനിന്ന് ഗോൾരഹിത സമനിലയോടെ മടക് കം. സാദിയോ മാനെ, റോബർേട്ടാ ഫെർമീന്യോ, മുഹമ്മദ് സലാഹ് ത്രിമൂർത്തികളെ നിരത്തിനി ർത്തി ബയേണിെൻറ ഗോൾമുഖത്തേക്ക് ആഞ്ഞടിച്ച ലിവർപൂളിനു മുന്നിൽ ജർമൻ മതിൽ പണിതായ ിരുന്നു മ്യുണിക്കുകാരുടെ പ്രതിരോധം.
90മിനിറ്റ് നീണ്ട ഇൗ മഹാദൗത്യം വിജയംകണ്ടുവെന്ന ആശ്വാസത്തിൽ നികോ കൊവാകിനും മാനുവൽ നോയറിനും നാട്ടിലേക്ക് മടങ്ങാം. ഇനി മാർച്ച് 13ന് അലയൻസ് അറീനയിലെ രണ്ടാം പാദത്തിൽ യുർഗൻ േക്ലാപ്പിെൻറ തന്ത്രങ്ങളുടെ മുനയൊടിച്ച് ഗോളടിച്ചാൽ ബയേണിെൻറ ക്വാർട്ടർ ഉറപ്പാവും. അതേസമയം, ഫ്രാൻസിലെ ലിയോണിൽ ബാഴ്സലോണക്കും കുരുങ്ങി ഗോൾരഹിത സമനില. ലയണൽ മെസ്സി-ലൂയി സുവാറസ്- ഒസ്മാനെ ഡെംബലെ സംഘവുമായിറങ്ങിയ ബാഴ്സലോണയെ കുറ്റമറ്റ പ്രതിരോധത്തിലൂടെയായിരുന്നു ഒളിമ്പിക് ലിയോൺ പിടിച്ചുകെട്ടിയത്.
ലിവർപൂളിന് ഇനി കഠിനം
സ്വന്തം ഗ്രൗണ്ടിലെ ആദ്യപാദ നോക്കൗട്ട് അങ്കത്തിൽ 0-0ത്തിന് സമനില വഴങ്ങി 31ടീമുകളിൽ 10പേർ മാത്രമേ അടുത്ത റൗണ്ടിലേക്ക് മുന്നേറിയിട്ടുള്ളൂ എന്നാണ് ചാമ്പ്യൻസ് ലീഗിെൻറ ചരിത്രം.
ഇൗ അപൂർവ ചരിത്രംതന്നെയാണ് ലിവർപൂളിനെ ഇപ്പോൾ ഭയപ്പെടുത്തുന്നതും. ആദ്യ പകുതിയിൽ സാദിയോ മാനെയും മുഹമ്മദ് സലാഹും നഷ്ടപ്പെടുത്തിയ സുവർണാവസരങ്ങളിൽ ഒരെണ്ണം മാത്രം മതിയായിരുന്നു കളിയുടെ ഗതിമാറ്റാൻ. 32ാം മിനിറ്റിൽ നബി കീറ്റെ നൽകിയ പന്തിൽ ഒാഫ്സൈഡ് കെണിപൊട്ടിച്ച് പന്ത് സ്വീകരിച്ച മാനെ ഷോട്ടുതിർക്കുേമ്പാൾ ഗോളി നോയറിനും സ്ഥാനം തെറ്റിയിരുന്നു. പക്ഷേ, പന്ത് വൈഡായി കടന്നുപോയി. രണ്ടാം പകുതിയിൽ ഫെർമീന്യോയിൽനിന്ന് പന്ത് സലാഹിലെത്തുേമ്പാൾ നോയർ ഏറെ അകലെ. എന്നിട്ടും പന്ത് പോസ്റ്റിനെ സ്പർശിക്കാതെ കടന്നുപോയി.
ആർത്തലച്ചെത്തുന്ന ലിവർപൂൾ മുന്നേറ്റത്തെ ഫലപ്രദമായി ചെറുക്കാനുള്ള ബയേൺ പ്രതിരോധതന്ത്രം വിജയിച്ചുവെന്ന് ചുരുക്കം. ജോഷ്വ കിമ്മിഷും, നിക്ലാസ് സുലെയും മാറ്റ് ഹുമ്മൽസുമെല്ലാം നടത്തിയ പ്രതിരോധത്തിനായിരുന്നു മുഴുവൻ മാർക്ക്. അതേസമയം, ബയേൺ പ്രത്യാക്രമണത്തിൽ റോബർട്ട് ലെവൻഡോവ്സ്യെും കിങ്സി കോമനും നിറംമങ്ങി. സെർജി നാബ്രിയും ഹാമിഷ് റോഡ്രിഗസും ചേർന്നാണ് മികച്ച മുന്നേറ്റങ്ങൾ നടത്തിയത്. എങ്കിലും സസ്പെൻഷനിലായ നായകൻ വെർജിൽ വാൻഡികില്ലാത്ത ലിവർപൂൾ പ്രതിരോധത്തെ കടക്കാൻ സന്ദർശകർക്കായില്ല.90 മിനിറ്റ് ഗോളില്ലാതെ പിരിഞ്ഞതോടെ എവേ മണ്ണിൽ വലകാത്ത ബയേൺ ആശ്വാസത്തോടെ മടങ്ങുേമ്പാൾ ലിവർപൂളിനാണ് ചങ്കിടിപ്പ്.
പോസ്റ്റ് മറന്ന ബാഴ്സ
ഒളിമ്പിക് ലിയോണിെൻറ ഗോൾപോസ്റ്റിനുനേരെ മെസ്സിയും കൂട്ടുകാരും തൊടുത്തുവിട്ടത് 25 ഷോട്ടുകൾ. എന്നാൽ, അവയിൽ ഒരെണ്ണംപോലും ലക്ഷ്യത്തിലെത്തിക്കാനായില്ല. കിക്കോഫ് വിസിൽ മുതൽ മെസ്സി-സുവാറസ്-കൗടീേന്യാ കൂട്ടുകെട്ട് ഇരുവിങ്ങുകളിലൂടെയും നടത്തിയ ആക്രമണങ്ങൾക്കു മുന്നിൽ ലിയോൺ ഗോളി ആൻറണി ലോപസിന് സ്പൈഡർമാെൻറ വേഷമായിരുന്നു. പ്രതിരോധനിരയിലെ ജാസൺ ഡിനയറും ക്യാപ്റ്റൻ മാഴ്സലോയും പോസ്റ്റിന് മുന്നിലും ഒരു വലകെട്ടിയതോടെ അനായാസ ജയം സ്വപ്നംകണ്ട് ലിയോണിൽ വിമാനമിറങ്ങിയ ഏണസ്റ്റോ വൽവെർഡെയുടെ എല്ലാ തന്ത്രങ്ങളും പാളി. ഇതോടെ ലാ ലിഗയും കിങ്സ് കപ്പുമുൾപ്പെടെ അവസാന അഞ്ചിൽ നാലിലും ബാഴ്സക്ക് സമനിലയായി മാറി. ഇനി മാർച്ച് 13ന് ബാഴ്സലോണയിലെ രണ്ടാംപാദ പോരാട്ടം വിധിനിർണയിക്കും.