സെവിയ്യയോട് തോറ്റു; മാഞ്ചസ്റ്റര്‍ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്

09:54 AM
14/03/2018

ലണ്ടൻ: പ്രീ ക്വാര്‍ട്ടറില്‍ സെവിയ്യയോട് തോറ്റ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ ക്വാര്‍ട്ടര്‍ കാണാതെ പുറത്ത്. സ്വന്തം കാണികള്‍ക്ക് മുന്നില്‍ സെവിയയെ എളുപ്പത്തില്‍ കീഴടക്കാമെന്ന് മോഹിച്ചിറങ്ങിയ ചുവപ്പന്മാർ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് തോറ്റത്. 

വിസ്സാം ബെന്‍ യെഡ്ഡറിന്റെ ഇരട്ടഗോളാണ് സെവിയക്ക് ജയം സമ്മാനിച്ചത്. ഇരുപാദങ്ങളിലുമായി 2-1 ന്റെ ജയമാണ് സെവിയ സ്വന്തമാക്കിയത്. സെവിയയുടെ മൈതാനത്ത് നടന്ന ആദ്യപാദ മത്സരം ഗോള്‍ രഹിത സമനിലയില്‍ കലാശിച്ചിരുന്നു.


ഗോള്‍ രഹിതമായ ആദ്യപകുതിക്ക് ശേഷം എഴുപത്തിനാലാം മിനുട്ടിലാണ് ബെന്‍ യെഡ്ഡർ ആദ്യ ഗോൾ നേടിയത്. നാല് മിനിറ്റിനകം
ബെന്‍ വീണ്ടും മാഞ്ചസ്റ്റർ കോട്ട തകർത്തു. 84ാം മിനിറ്റിൽ റൊമേലു ലുക്കാക്കു മാഞ്ചസ്റ്ററിനായി ഗോൾ നേടി. സമനിലക്കായി മാഞ്ചസ്റ്റർ ഏറെ പരിശ്രമിച്ചെങ്കിലും നടന്നില്ല.

Loading...
COMMENTS