Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​മ്പ്യ​ൻ​സ്​ ലീ​ഗ്...

ചാ​മ്പ്യ​ൻ​സ്​ ലീ​ഗ് ക്വാ​ർ​ട്ട​ർ:​ റ​യ​ൽ മ​ഡ്രി​ഡ്​ ഇ​ന്ന്​  യു​വ​ൻ​റ​സി​നെ​തി​രെ

text_fields
bookmark_border
ചാ​മ്പ്യ​ൻ​സ്​ ലീ​ഗ് ക്വാ​ർ​ട്ട​ർ:​ റ​യ​ൽ മ​ഡ്രി​ഡ്​ ഇ​ന്ന്​  യു​വ​ൻ​റ​സി​നെ​തി​രെ
cancel
മ​ഡ്രി​ഡ്​: 1996ലാ​ണ്​ യു​വ​ൻ​റ​സ്​ അ​വ​സാ​ന​മാ​യി ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ കി​രീ​ടം നേ​ടു​ന്ന​ത്. ര​ണ്ടു പ​തി​റ്റാ​ണ്ടു​ക​ൾ​ക്കു ശേ​ഷം ആ ​കി​രീ​ടം വീ​​ണ്ടും ട്യൂ​റി​നി​ലെ അ​ലി​യ​ൻ​സ്​ സ്​​റ്റേ​ഡി​യ​ത്തി​ലേ​ക്കെ​ത്തി​ക്കു​മെ​ന്ന്​ ത​ന്നെ​യാ​യി​രു​ന്നു ക​ഴി​ഞ്ഞ വ​ർ​ഷം, വ​ല​ക്കു മു​ന്നി​ലെ മാ​ന്ത്രി​ക​ൻ ബു​ഫ​ണി​​െൻറ വാ​ഗ്​​ദാ​നം. പ്ര​തീ​ക്ഷ​യും പ്രാ​ർ​ഥ​ന​യു​മാ​യി ആ​രാ​ധ​ക​രും കാ​ത്തി​രു​ന്നു.

ബാ​ഴ്​​സ​​യെ​യും തോ​ൽ​പി​ച്ച്​ ഫൈ​ന​ലി​ലെ​ത്തി​യ​പ്പോ​ൾ ഇ​റ്റ​ലി​ക്കാ​ർ ഒ​ന്ന​ട​ങ്കം ആ ​കി​രീ​ടം സ്വ​പ്​​നം​കാ​ണു​ക​യും ചെ​യ്​​തു. എ​ന്നാ​ൽ, ക​പ്പി​നും ചു​ണ്ടി​നു​മി​ട​യി​ൽ സ്വ​പ്​​ന​ങ്ങ​ൾ ത​ച്ചു​ട​ച്ച്​ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ കാ​ർ​ഡി​ഫി​ലെ മി​ല്ലേ​നി​യം സ്​​റ്റേ​ഡി​യ​ത്തി​ൽ സം​ഹാ​ര​താ​ണ്ഡ​വ​മാ​ടി. ര​ണ്ടു ഗോ​ളു​ക​ളു​മാ​യി റ​യ​ലി​​െൻറ ഇ​തി​ഹാ​സ​താ​രം ക​ളം വാ​ണ​പ്പോ​ൾ 4-1​െൻ​റ അ​വി​ശ്വ​സ​നീ​യ തോ​ൽ​വി​യു​മാ​യി സ്വ​പ്​​നം ബാ​ക്കി​യാ​ക്കി യു​വ​ൻ​റ​സ്​ താ​ര​ങ്ങ​ൾ മ​ട​ങ്ങി.

ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ക്വാ​ർ​ട്ട​റി​​െൻറ ആ​ദ്യ പാ​ദ​ത്തി​ൽ വീ​ണ്ടും റ​യ​ൽ മ​ഡ്രി​ഡ്​ എ​തി​രാ​ളി​ക​ളാ​യെ​ത്തു​േ​മ്പാ​ൾ, ആ ​ക​ണ​ക്കു വീ​ട്ടാ​നാ​ണ്​ യു​വ​ൻ​റ​സ്​ കാ​ത്തി​രി​ക്കു​ന്ന​ത്. പ​ക്ഷേ, പാ​രി​സി​ലെ രാ​ജാ​ക്ക​ന്മാ​രാ​യ പി.​എ​സ്.​ജി​യെ പ്രീ​ക്വാ​ർ​ട്ട​റി​ൽ ത​ക​ർ​ത്ത്​ ത​രി​പ്പ​ണ​മാ​ക്കി​യ റ​യ​ലി​നെ ത​ള​ക്കാ​ൻ ചെ​ല്ലി​നി, ഡി​ബാ​ല, ഹി​ഗ്വെ​യ്​​ൻ തു​ട​ങ്ങി​യ ഗ്ലാ​മ​ർ നി​ര​ക​ൾ​ക്കാ​വു​മോ​യെ​ന്ന്​ ക​ണ്ട​റി​യ​ണം. മാ​നേ​ജ​റെ​ന്ന നി​ല​യി​ൽ ആ​ദ്യ​മാ​യാ​ണ്​ സി​ദാ​ൻ യു​വ​ൻ​റ​സി​​െൻറ ത​ട്ട​ക​ത്തി​ലേ​ക്കെ​ത്തു​ന്ന​ത്. ക​ളി​ക്കാ​ര​നെ​ന്ന നി​ല​യി​ൽ റ​യ​ലി​ലേ​​ക്കെ​ത്തു​ന്ന​തി​ന്​ മു​മ്പ്​ അ​ഞ്ചു വ​ർ​ഷ​ത്തോ​ളം സി​ദാ​ൻ യു​വ​ൻ​റ​സി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. 

​സെ​വി​യ്യ x ബ​യേ​ൺ മ്യൂ​ണി​ക്​ 
ക്വാ​ർ​ട്ട​ർ ലൈ​ന​പ്​ പു​റ​ത്തു​വ​ന്ന​പ്പോ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ സ​ന്തോ​ഷി​ച്ച​ത്​ ജ​ർ​മ​ൻ മാ​ന്ത്രി​ക​ന്മാ​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്കാ​ണ്. കാ​ര​ണം, എ​തി​രാ​ളി​ക​ളാ​യെ​ത്തു​ന്ന​ത്​ സ്​​പെ​യി​നി​ലെ സെ​വി​യ്യ. മാ​ഞ്ച​സ്​​റ്റ​ർ യു​നൈ​റ്റ​ഡി​െ​ന തോ​ൽ​പി​ച്ചാ​ണ്​ ച​രി​​ത്ര​ത്തി​ലാ​ദ്യ​മാ​യി സെ​വി​യ്യ ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​​െൻറ ക്വാ​ർ​ട്ട​റി​ലെ​ത്തു​ന്ന​ത്. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:real madridfootballchampions leagueJuventus FCmalayalam newssports news
News Summary - champions league -Sports news
Next Story