ചാമ്പ്യൻസ് ലീഗ്: വിജയം തുടരാൻ റയൽ, യുവൻറസ്, സിറ്റി
text_fieldsപാരിസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഗ്രൂപ് റൗണ്ടിൽ റയൽ മഡ്രിഡ്, പി.എസ്.ജി, മാഞ്ചസ്റ്റ ർ സിറ്റി, യുവൻറസ് ടീമുകൾ ഇന്ന് കളത്തിൽ. ഗ്രൂപ് ‘എ’യിൽ അപ്രതീക്ഷിത തോൽവിയും സമനി ലയും വഴങ്ങി പരുങ്ങലിലായ റയൽ മഡ്രിഡ് തുർക്കി ക്ലബ് ഗലറ്റസറായ്െക്കതിരെയാണ് പന്തുതട്ടുന്നത്. ആദ്യ രണ്ടു മത്സരത്തിൽ ജയമില്ലാതെ പതറിയ റയലിന്, കഴിഞ്ഞ കളിയിൽ വിലപ്പെട്ട മൂന്നു പോയൻറ് സമ്മാനിച്ചവരാണ് ഗലറ്റസറായ്.
മറ്റൊരു മത്സരത്തിൽ ഗ്രൂപ് ടോപ്പേഴ്സ് പി.എസ്.ജി ബെൽജിയം ക്ലബായ ബ്രൂജിനെ നേരിടും. മൂന്നും ജയിച്ച പി.എസ്.ജി ഒന്നാം സ്ഥാനത്താണ്. ‘ബി’യിൽ മൂന്നും ജയിച്ച ബയേൺ മ്യൂണിക് ഒളിമ്പിയാകോസിനെയും രണ്ടാമതുള്ള ടോട്ടൻഹാം റെഡ്സ്റ്റാറിനെയും നേരിടും.
‘സി’യിൽ മാഞ്ചസ്റ്റർ സിറ്റിക്ക് അത്ലാൻറയാണ് എതിരാളി. ‘ഡി’യിൽ ഒപ്പത്തിനൊപ്പം (7 പോയൻറ്) മത്സരിക്കുന്ന യുവൻറസിനും അത്ലറ്റികോ മഡ്രിഡിനും നിർണായക മത്സരമാണ്. ലോകോമോട്ടിവ് മോസ്കോ, ലെവർകൂസൻ എന്നിവരാണ് എതിരാളികൾ.
