Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​:...

ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​: ബാ​ഴ്​​സ-​ബ​യേ​ൺ, യുവൻറസ്​-റയൽ മ​ത്സ​ര​ത്തി​ന് സാ​ധ്യ​ത​

text_fields
bookmark_border
ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​: ബാ​ഴ്​​സ-​ബ​യേ​ൺ, യുവൻറസ്​-റയൽ മ​ത്സ​ര​ത്തി​ന് സാ​ധ്യ​ത​
cancel

പാ​രി​സ്​: യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ ബാ​ഴ്​​സ​ലോ​ണ-​ബ​യേ​ൺ മ്യൂ​ണി​ക്​ പോ​രാ​ട്ട​ത്തി​ന്​ വ​ഴി​യൊ​രു​ങ്ങു​ന്നു. ആ​ഗ​സ്​​റ്റ്​ 12 മു​ത​ൽ പോ​ർ​ച​ു​ഗ​ലി​ലെ ലി​സ്​​ബ​ണി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ക്വാ​ർ​ട്ട​ർ ഫൈ​ന​ൽ റൗ​ണ്ടി​​െൻറ ന​റു​ക്കെ​ടു​പ്പ്​ ​പൂ​ർ​ത്തി​യാ​യ​പ്പോ​ൾ പ്രീ​ക്വാ​ർ​ട്ട​ർ ഫ​ല​ത്തി​ൽ അ​ട്ടി​മ​റി​ക​ളി​ല്ലെ​ങ്കി​ൽ മു​ൻ ചാ​മ്പ്യ​ന്മാ​രു​ടെ പോ​രാ​ട്ട​മാ​വും ശ്ര​ദ്ധേ​യ​മാ​വു​ന്ന​ത്. പ്രീ​ക്വാ​ർ​ട്ട​റി​ൽ നാ​ലു മ​ത്സ​രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ്​ ക്വാ​ർ​ട്ട​റി​ലെ ന​റു​ക്കെ​ടു​പ്പ്​ ന​ട​ത്തി​യ​ത്. നേ​ര​ത്തെ മ​ത്സ​രം പൂ​ർ​ത്തി​യാ​ക്കി​യ ലീ​പ്​​സി​ഷ്​ അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡി​നെ​യും, അ​റ്റ്​​ലാ​ൻ​റ പി.​എ​സ്.​ജി​യെ​യും നേ​രി​ടും. 

റ​യ​ൽ​മ​ഡ്രി​ഡ്​/​മാ​ഞ്ച​സ്​​റ്റ​ർ സി​റ്റി പ്രീ​ക്വാ​ർ​ട്ട​റി​ലെ വി​ജ​യി​ക​ൾ​ക്ക്​ യു​വ​ൻ​റ​സ്​/​ലി​യോ​ൺ മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​വും ക്വാ​ർ​ട്ട​റി​ൽ എ​തി​രാ​ളി​ക​ൾ. ബാ​ഴ്​​സ​ലോ​ണ/​നാ​പോ​ളി മ​ത്സ​ര വി​ജ​യി​ക​ളെ കാ​ത്തി​രി​ക്കു​ന്ന​ത്​ ബ​യേ​ൺ മ്യു​ണി​ക്​/​ചെ​ൽ​സി മ​ത്സ​ര വി​ജ​യി​ക​ൾ. പ്രീ​ക്വാ​ർ​ട്ട​റി​ലെ ആ​ദ്യ പാ​ദ​ത്തി​ൽ സി​റ്റി 2-1ന്​ ​റ​യ​ലി​നെ തോ​ൽ​പി​ച്ചി​രു​ന്നു. ലി​യോ​ൺ 1-0ത്തി​ന്​ യു​വ​ൻ​റ​സി​നെ​യും അ​ട്ടി​മ​റി​ച്ചു. ചെ​ൽ​സി​യെ 3-0ത്തി​ന്​ വീ​ഴ്​​ത്തി ബ​യേ​ൺ മ്യു​ണി​ക്കാ​ണ്​ ആ​ദ്യ പാ​ദ​ത്തി​ൽ മു​ന്നി​ൽ. ബാ​ഴ്​​സ​ലോ​ണ-​നാ​പോ​ളി ഒ​ന്നാം​പാ​ദം 1-1ന്​ ​സ​മ​നി​ല​യി​ൽ പി​രി​യു​ക​യാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ronaldouefachampions leaguesports news
News Summary - Champions League quarter & semi-final draw -sports news
Next Story