ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ: റയലും യുവൻറസും നേർക്കുനേർ, ലിവർപൂളിന് മാഞ്ചസ്റ്റർ സിറ്റി
text_fieldsനിയോൺ (സിറ്റ്സർലൻഡ്): ചാമ്പ്യൻസ് ലീഗ് ക്വാർട്ടറിൽ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ റയൽ മഡ്രിഡും യുവൻറസും നേർക്കുനേർ. സ്വിറ്റ്സർലൻഡിൽ യുവേഫ ആസ്ഥാനത്ത് നടന്ന നറുക്കെടുപ്പിലാണ് ക്വാർട്ടർ പോരാളികളെ തീരുമാനിച്ചത്.
മറ്റൊരു കടുത്ത പോരിൽ ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും ഏറ്റുമുട്ടും. ബാഴ്സലോണക്കും ബയേണിനും താരതമ്യേനെ ദുർബല ടീമുകളാണ് എതിരാളികളായി ലഭിച്ചത്. കറ്റാലന്മാർ എ.എസ് റോമയെ നേരിടുേമ്പാൾ ബുണ്ടസ് ലിഗ ചാമ്പ്യന്മാരായ ബയേൺ മ്യൂണിക്കിന് സെവിയ്യയാണ് എതിർകോർട്ടിൽ അണിനിരക്കുക.
കഴിഞ്ഞ സീസണിലെ ഫൈനൽ പോരാട്ടത്തിൽ യുവൻറസിെന 4-1ന് തോൽപിച്ച് റയൽ ജേതാക്കളായിരുന്നു. ഇതിനു പകരം ചോദിക്കാനായിരിക്കും ബുഫണിെൻറ നേതൃത്വത്തിൽ ഇറ്റാലിയൻ പട കളത്തിലിറങ്ങുന്നത്. ഏപ്രിൽ മൂന്നിന് യുവൻറസിലാണ് ആദ്യ പാദ പോരാട്ടം.
ബാഴ്സലോണ x എ.എസ് റോമ
സെവിയ്യx ബയേൺ മ്യൂണിക്
യുവൻറസ് x റയൽ മഡ്രിഡ്
ലിവർപൂൾ x മാഞ്ചസ്റ്റർ സിറ്റി
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
