ചാമ്പ്യൻസ് ലീഗ് യോഗ്യത: കാലിടറി വമ്പൻമാർ; കടന്നുകൂടി അയാക്സ്
text_fieldsആംസ്റ്റർഡാം: ഇത്തിരിക്കുഞ്ഞന്മാർ കളംവാണ ദിനത്തിൽ കരുത്തർ ചാമ്പ്യൻസ് ലീഗിൽ യോ ഗ്യത കാണാതെ പുറത്ത്. പോർചുഗീസ് ക്ലബായ പോർേട്ടാ, സ്കോട്ടിഷ് കരുത്തരായ സെൽറ്റി ക്, സ്വിസ് ടീം ബേസൽ എന്നിവർ പുറത്തായപ്പോൾ കഴിഞ്ഞ സെമി ഫൈനലിസ്റ്റുകളായ അയാക്സ് കഷ്ടിച്ച് കടന്നുകൂടി. കഴിഞ്ഞ മൂന്നുതവണ തുടർച്ചയായി ചാമ്പ്യൻസ് ലീഗ് ഗ്രൂപ് സ്റ്റേജ് കളിച്ച പോർേട്ടാ റഷ്യൻ ടീമായ ക്രാസ്നോഡറിനോടാണ് തോൽവിയറിഞ്ഞത്. സ്കോർ 2-3.
ആദ്യ പകുതിയിൽ മൂന്നു ഗോളുകൾ അടിച്ചുകൂട്ടി ആധിപത്യമുറപ്പിച്ച റഷ്യൻ നിരക്കെതിരെ രണ്ടാം പകുതിയിൽ തകർത്തുകളിച്ചെങ്കിലും പോർചുഗീസ് ക്ലബിന് രണ്ടു ഗോളുകൾ മടക്കാനേ ആയുള്ളൂ. ക്രാസ്നോഡറിനു വേണ്ടി മഗോമെദ് സുലൈമാനോവ് രണ്ടു ഗോളുകൾ നേടി. മാസിഡോണിയൻ ടീമായ പി.എ.ഒ.കെക്കെതിരെ ഒരു ഗോളിന് പിറകിൽനിന്ന ശേഷമായിരുന്നു ഡച്ച് ടീമിെൻറ തിരിച്ചുവരവ്. മുൻ അയാക്സ് യൂത്ത് താരമായിരുന്ന ഡീഗോ ബിസേസ്വറിലൂടെ പി.എ.ഒ.കെ ലീഡ് പിടിച്ചപ്പോൾ നായകെൻറ കളി കെട്ടഴിച്ച ദുസാൻ ടാഡിച്ച് ഇരട്ട ഗോളുമായി അയാക്സിെൻറ രക്ഷകനായി.
പെനാൽറ്റി നഷ്ടപ്പെടുത്തിയ ശേഷമായിരുന്നു ടാഡിച്ചിെൻറ ഉജ്ജ്വല പ്രകടനം. യോഗ്യതയുടെ അവസാനഘട്ടമായ േപ്ലഒാഫിൽ സൈപ്രസ് ടീമായ അപ്പോയലുമായാണ് അയാക്സിന് അടുത്ത പോരാട്ടം.
ബേസൽ 2-1ന് ലാസ്ക് ലിൻസിനോട് കീഴടങ്ങി. ഡൈനാമോ കീവീനെ മറികടന്ന ക്ലബ് ബ്രഗ്ഗുമായാണ് ലാസ്കിന് അടുത്ത മത്സരം.