നെയ്മറടിച്ചു; പി.എസ്.ജി ക്വാർട്ടറിൽ
text_fieldsപാരീസ്: അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്ന ചാമ്പ്യൻസ് ലീഗ് പോരിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തകർത്ത് പി.എസ ്.ജി ക്വാർട്ടറിൽ പ്രവേശിച്ചു. പാരീസിൽ നടന്ന രണ്ടാംപാദത്തിൽ മറുപടിയില്ലാത്ത രണ്ട് ഗോളിനാണ് ജർമൻ ക്ലബിനെ ത രിപ്പണമാക്കിയത്.
28ാം മിനുറ്റിൽ ബ്രസീൽ-അർജൻറീന കൂട്ടുകെട്ടിലാണ് ആദ്യ ഗോൾ പിറന്നത്. എയ്ഞ്ചൽ ഡിമരിയ എടുത്ത കോർണർ നെയ്മർ തലകൊണ്ട് അതിമനോഹരമായി വലയിലാക്കി.
ആദ്യ പകുതിയുടെ അധികസമയത്ത് സ്പാനിഷ് താരം ജുവാൻ ബെർണാറ്റാണ് ആതിഥേയരുടെ രണ്ടാം ഗോൾ നേടിയത്. രണ്ടാം പകുതിയിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ഗോൾ മടക്കാൻ കിണഞ്ഞ് പരിശ്രമിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാനായില്ല.
യുവൻറസിൽനിന്ന് വാടകക്കെത്തിയ എംറെ കാൻ 89ാം മിനുറ്റിൽ ചുവപ്പ് കാർഡ് കണ്ട് പുറത്തായതോടെ ജർമൻ ടീമിെൻറ പതനം പൂർത്തിയായി.
ആദ്യ പാദത്തിൽ വിജയം ഡോർട്ട്മുണ്ടിെൻറ കൂടെയായിരുന്നു (2-1).
രണ്ട് ഗോൾ ജയത്തോടെ 3-2 എന്ന അഗ്രിഗേറ്റിലാണ് പാരീസ് ടീം ക്വാർട്ടറിലേക്ക് കടന്നത്.
കഴിഞ്ഞദിവസം നടന്ന മറ്റൊരു മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ലിവർപൂളിനെ വീഴ്ത്തി അത്ലറ്റികോ മാഡ്രിഡ് ക്വാർട്ടറിൽ പ്രവേശിച്ചു.
