ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടർ: അത്ലറ്റികോ x യുവൻറസ് പോരാട്ടം ഇന്ന്
text_fieldsമഡ്രിഡ്: പ്രീക്വാർട്ടർ തന്നെ ഫൈനലായി മാറുന്നതിെൻറ വേദനയിലാണ് രണ്ടു പരിശീലകർ. യൂറോപ്യൻ ഫുട്ബാൾ കിരീടം നേടാൻ സർവസന്നാഹങ്ങളുമായി സീസണിന് ഒരുങ്ങിയവരിൽ ഒരാൾ ഇൗ മൈതാനത്ത് ചിറകറ്റുവീഴും.
അതാരാണെന്ന് രണ്ടു കളിയിൽ അറിയാം. റയലിെൻറയും ബാഴ്സയുടെയും തളർച്ചകൾക്കിടയിൽ യൂറോപ്യൻ ചാമ്പ്യന്മാരാവാൻ മോഹിച്ച അത്ലറ്റികോ മഡ്രിഡോ അതോ, സാൻറിയാഗോ ബെർണബ്യൂവിലേക്ക് ഹാട്രിക് ചാമ്പ്യൻസ് ലീഗ് കിരീടമെത്തിച്ച സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയെ റാഞ്ചി മൂർച്ചകൂട്ടിയ യുവൻറസോ? യൂറോപ്പിലെ രണ്ടു സൂപ്പർ ടീമുകൾ മാറ്റുരക്കുന്ന പ്രീക്വാർട്ടറിെൻറ ആദ്യ പാദത്തിന് മഡ്രിഡിലെ വാൻഡമെട്രോപൊളിറ്റാനോ വേദിയാവും.
കഴിഞ്ഞ മൂന്നുവർഷവും മഡ്രിഡിലേക്ക് ചാമ്പ്യൻസ് ലീഗ് കിരീടമെത്തിച്ച ക്രിസ്റ്റ്യാനോയുടെ വരവാണ് സ്പാനിഷ് നഗരിയെ ഇന്ന് ഉത്സവത്തിമിർപ്പിലാക്കുന്നത്. പോർചുഗൽ താരം ബൂട്ടണിയുേമ്പാൾ അത് തങ്ങൾക്കെതിരെയല്ലല്ലോ എന്നാശ്വസിച്ച് റയൽ മഡ്രിഡുകാർക്ക് നാട്ടിൽ കളി കാണാം.
ഒരു ചുവടുപോലും പിഴക്കാൻ പാടില്ലാത്ത ഫൈനൽ എന്നാണ് അത്ലറ്റികോ കോച്ച് ഡീഗോ സിമിയോണി മത്സരത്തെ വിശേഷിപ്പിച്ചത്. പ്രീക്വാർട്ടറിലെ പുറത്താവലിനെ കുറിച്ച് ചിന്തിക്കാൻപോലും മടിക്കുന്ന രണ്ടു ടീമുകൾ മുഖാമുഖമെത്തുന്നതിെൻറ യാഥാർഥ്യം യുവെ കോച്ച് മാസിമിലിയാനോ അലെഗ്രിയും ഒാർമിപ്പിക്കുന്നു.
പരിക്കിെൻറ ആശങ്കയൊന്നും ഇരു നിരയെയും അലട്ടുന്നില്ല. ഡീഗോ കോസ്റ്റയും സ്റ്റെഫാൻ സാവിചും കഴിഞ്ഞ കളിയിൽ തിരിെച്ചത്തിയത് അത്ലറ്റികോക്ക് ആശ്വാസമാവും. അൽവാരോ മൊറാറ്റ തെൻറ പഴയ ക്ലബിനെതിരെ കളത്തിലിറങ്ങാനും ഇടയുണ്ട്. ക്രിസ്റ്റ്യാനോ റൊണാൾഡോ-പൗലോ ഡിബാല കൂട്ട് മുൻനിര നയിക്കുന്നതോടെ അത്ലറ്റികോക്ക് സ്വന്തം മണ്ണിൽ കാത്തിരിക്കുന്നത് തീരാത്ത പണികൾ.
ക്വാർട്ടറിന് സിറ്റി
ജർമൻ ക്ലബ് ഷാൽകെക്കെതിരെയാണ് മാഞ്ചസ്റ്റർ സിറ്റിയുടെ ആദ്യ പ്രീക്വാർട്ടർ. പ്രീമിയർ ലീഗിലും എഫ്.എ കപ്പിലും വിജയക്കുതിപ്പ് തുടരുന്ന പെപ് ഗ്വാർഡിയോളയുടെ സിറ്റിക്ക് ജർമൻ വെല്ലുവിളി കാര്യമാവില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
