Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightചാ​മ്പ്യ​ൻ​സ്​...

ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ലി​സ്​​ബ​ൺ വേ​ദി​യാ​യേ​ക്കും

text_fields
bookmark_border
ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക്​ ലി​സ്​​ബ​ൺ വേ​ദി​യാ​യേ​ക്കും
cancel

സൂ​റി​ച്: ചാ​മ്പ്യ​ൻ​സ്​ ലീ​ഗി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ​ക്ക്​ പോ​ർ​ചു​ഗ​ൽ ത​ല​സ്​​ഥാ​ന​മാ​യ ലി​സ്​​ബ​ൺ വേ​ദി​യാ​യേ​ക്കും. ഫൈ​ന​ൽ ഉ​ൾ​പ്പെ​ടെ എ​ല്ലാ മ​ത്സ​ര​ങ്ങ​ളും ഒ​റ്റ വേ​ദി​യി​ൽ ന​ട​ത്താ​നു​ള്ള നീ​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ്​ ​യു​വേ​ഫ പോ​ർ​ചു​ഗ​ലി​ലേ​ക്ക്​ നീ​ങ്ങു​ന്ന​ത്.


മു​ൻ നി​ശ്ച​യ​പ്ര​കാ​രം തൂ​ർ​ക്കി​യി​ലെ ഇ​സ്​​തം​ബൂ​ളാ​യി​രു​ന്നു ഫൈ​ന​ലി​​െൻറ വേ​ദി. 
എ​ന്നാ​ൽ, കോ​വി​ഡി​ൽ എ​ല്ലാം ത​കി​ടം​മ​റി​ഞ്ഞ​തോ​ടെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളെ​ല്ലാം ഒ​റ്റ​ ന​ഗ​ര​ത്തി​ലേ​ക്കു​ മാ​റ്റാ​ൻ യു​വേ​ഫ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. വേ​ദി​യും മ​ത്സ​ര​ക്ര​മ​വും സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം ജൂ​ൺ 17ന്​ ​ചേ​രു​ന്ന എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി പ്ര​ഖ്യാ​പി​ക്കും.

ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ നാ​ലു​ മ​ത്സ​രം ബാ​ക്കി​നി​ൽ​ക്കെ​യാ​ണ്​ കോ​വി​ഡ്​ ക​ളി മു​ട​ക്കു​ന്ന​ത്. പോ​ർ​ചു​ഗ​ലി​ൽ​നി​ന്നു​ള്ള ക്ല​ബു​ക​ളെ​ല്ലാം നേ​ര​ത്തേ പു​റ​ത്താ​യ​തും ബെ​ൻ​ഫി​ക, സ്​​പോ​ർ​ടി​ങ്​ എ​സ്.​സി എ​ന്നീ ക്ല​ബു​ക​ളു​ടെ മി​ക​ച്ച ര​ണ്ട്​ സ്​​റ്റേ​ഡി​യ​ങ്ങ​ൾ ഒ​രു ന​ഗ​ര​ത്തി​ലു​ണ്ടെ​ന്ന​തു​മാ​ണ്​ ലി​സ്​​ബ​ണി​ന്​ ന​റു​ക്കു​ വീ​ഴാ​ൻ കാ​ര​ണം. യൂ​റോ​പ്പി​ലെ മ​റ്റ്​ രാ​ജ്യ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച്​ കോ​വി​ഡ്​ കേ​സു​ക​ൾ കു​റ​വ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തും പോ​ർ​ചു​ഗ​ലി​ലാ​ണ്. 
ജ​ർ​മ​ൻ ന​ഗ​രി​യാ​യ ഫ്രാ​ങ്ക്​​ഫു​ർ​ട്, റ​ഷ്യ​യി​ലെ മോ​സ്​​കോ എ​ന്നി​വ​രാ​ണ്​ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച്​ മു​ന്നോ​ട്ടു​ വ​ന്ന മ​റ്റ്​ ന​ഗ​ര​ങ്ങ​ൾ. എ​ന്നാ​ൽ, കോ​വി​ഡ്​ കേ​സ്​ എ​ണ്ണ​ത്തി​ൽ ഈ ​ര​ണ്ട്​ രാ​ജ്യ​ങ്ങ​ളും മു​ന്നി​ലാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:champions leaguesports newsLisbon
News Summary - Champions League Final in Lisbon-sports news
Next Story