Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightയു​വേ​ഫ ചാ​മ്പ്യ​ൻ​സ്​...

യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഫൈ​ന​​ൽ: റ​യ​ൽ മ​ഡ്രി​ഡ്, യു​വ​ൻ​റ​സി​നെ​തി​രെ

text_fields
bookmark_border
യു​വേ​ഫ ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ ഫൈ​ന​​ൽ: റ​യ​ൽ മ​ഡ്രി​ഡ്, യു​വ​ൻ​റ​സി​നെ​തി​രെ
cancel

കാ​ർ​ഡി​ഫ്​: യൂ​റോ​പ്യ​ൻ ക്ല​ബ്​ ഫു​ട്​​ബാ​ളി​ലെ താ​ര​രാ​ജാ​ക്ക​ന്മാ​രെ ശ​നി​യാ​ഴ്​​ച അ​റി​യാം. സ്​​പാ​നി​ഷ്​ വ​മ്പ​ന്മാ​രാ​യ റ​യ​ൽ മ​ഡ്രി​ഡും ഇ​റ്റാ​ലി​യ​ൻ ക​രു​ത്ത​രാ​യ യു​വ​ൻ​റ​സും മു​ഖാ​മു​ഖം അ​ണി​നി​ര​ക്കു​േ​മ്പാ​ൾ കാ​ർ​ഡി​ഫി​ലെ വെ​യി​ൽ​സ്​ നാ​ഷ​ന​ൽ സ്​​റ്റേ​ഡി​യ​ത്തി​ൽ പോ​രാ​ട്ടം തീ​പാ​റും. ആ​ഭ്യ​ന്ത​ര ലീ​ഗു​ക​ളി​ൽ കി​രീ​ട​നേ​ട്ട​ങ്ങ​ളു​മാ​യി എ​ത്തു​ന്ന ഇ​രു​സം​ഘ​ങ്ങ​ളും ചാ​മ്പ്യ​ൻ​സ്​ ലീ​ഗ്​ കി​രീ​ട​ത്തി​ലൂ​ടെ യൂ​റോ​പ്പി​ലെ വ​മ്പ​ന്മാ​രാ​വാ​നാ​ണ്​ ക​ച്ച​കെ​ട്ടു​ന്ന​ത്. 

ഒ​രു​പി​ടി സൂ​പ്പ​ർ​താ​ര​ങ്ങ​ളു​ടെ ക​രു​ത്തി​ലാ​ണ്​ ഇ​രു​നി​ര​ക​ളും അ​ങ്ക​ത്ത​ട്ടി​ലി​റ​ങ്ങു​ന്ന​ത്. ലോ​ക ഫു​ട്​​ബാ​ള​ർ ക്രി​സ്​​റ്റ്യാ​നോ റൊ​ണാ​ൾ​ഡോ​ക്കൊ​പ്പം ഗാ​രെ​ത്​ ബെ​യ്​​ൽ, ക​രീം ബെ​ൻ​സേ​മ, ടോ​ണി ക്രൂ​സ്, ലൂ​ക മോ​ഡ്രി​ച്ച്, സെ​ർ​ജി​യോ ​റാ​മോ​സ്, മാ​ഴ്​​സ​ലോ, ഇ​സ്​​കോ തു​ട​ങ്ങി​യ വ​മ്പ​ന്മാ​ർ റ​യ​ൽ നി​ര​യെ സ​മ്പ​ന്ന​മാ​ക്കു​േ​മ്പാ​ൾ ഇ​തി​ഹാ​സ ഗോ​ൾ​കീ​പ്പ​ർ ഗി​യാ​ൻ​ലൂ​യി​ജി ബ​ഫ​ണി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഗോ​ൺ​സാ​ലോ ഹി​െ​ഗ്വ​യ്​​ൻ, പൗ​ലോ ഡി​ബാ​ല, മി​റാ​ലം പ്യാ​നി​ച്ച്, ഡാ​നി ആ​ൽ​വ​സ്, ജോ​ർ​ജി​യോ ചെ​ല്ലി​നി, ലി​യ​നാ​ർ​ഡോ ബ​നൂ​ച്ചി തു​ട​ങ്ങി​യ ക​രു​ത്ത​ർ യു​വ​നി​ര​യി​ൽ നി​റ​ഞ്ഞു​നി​ൽ​ക്കു​ന്നു. 

ടീ​മു​ക​ൾ​ക്കൊ​പ്പം അ​ണി​യി​ച്ചൊ​രു​ക്കു​ന്ന പ​രി​ശീ​ല​ക​രും ശ്ര​ദ്ധാ​കേ​ന്ദ്ര​ങ്ങ​ളാ​ണ്. തു​ട​ർ​ച്ച​യാ​യ ര​ണ്ടാം കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന റ​യ​ലി​​െൻറ സി​ന​ദി​ൻ സി​ദാ​നും ഏ​െ​റ​ക്കാ​ല​ത്തി​നു​ശേ​ഷം യു​വ​ൻ​റ​സി​നെ കി​രീ​ട​മ​ണി​യി​ക്കാ​ൻ വെ​മ്പു​ന്ന മാ​സി​മി​ലി​യാ​നോ അ​ലെ​ഗ്രി​യും. കി​രീ​ട​നേ​ട്ടം ഒ​രു ഡ​സ​ൻ തി​ക​ക്കു​ക എ​ന്ന​താ​ണ്​ 15ാം ഫൈ​ന​ലി​നി​റ​ങ്ങു​േ​മ്പാ​ൾ റ​യ​ലി​​െൻറ ല​ക്ഷ്യം. യു​വ​ൻ​റ​സാ​വ​െ​ട്ട ഒ​മ്പ​താം ഫൈ​ന​ലി​ൽ മൂ​ന്നാം കി​രീ​ട​മാ​ണ്​ ഉ​ന്ന​മി​ടു​ന്ന​ത്. അ​വ​സാ​നം ക​ളി​ച്ച നാ​ലു ഫൈ​ന​ലു​ക​ളി​ലും തോ​ൽ​വി​യെ​ന്ന ക​യ്​​പു​നീ​ർ മ​റ​ക്കാ​ൻ അ​വ​ർ​ക്ക്​ വി​ജ​യ​മ​ധു​രം വേ​ണം. ആ ​തോ​ൽ​വി​ക​ളി​ലൊ​ന്ന്​ 1997/98ൽ ​റ​യ​ലി​നെ​തി​രെ ത​ന്നെ​യാ​ണെ​ന്ന​തും യു​വ​ൻ​റ​സി​​െൻറ ആ​വേ​ശം വ​ർ​ധി​പ്പി​ക്കും. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uefa championship final
News Summary - champians league final
Next Story