Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സമനില: റയലിെൻറ മോശം പ്രകടനത്തിന് പുതുവർഷത്തിലും അവസാനമില്ല
text_fieldsbookmark_border
മഡ്രിഡ്: സ്പാനിഷ് ലാ ലിഗയിൽ നിലവിലെ ചാമ്പ്യന്മാരായ റയലിെൻറ മോശം പ്രകടനത്തിന് പുതുവർഷത്തിലും അവസാനമില്ല. സെൽറ്റവിഗോക്കെതിരായ മത്സരത്തിൽ 2-2ന് സമനിലയിൽ കുടുങ്ങിയ റയലിെൻറ ഒന്നാമതുള്ള ബാഴ്സലോണയുമായുള്ള പോയൻറ് വ്യത്യാസം 13 ആയി വർധിച്ചു. 18 കളികളിൽ 48 പോയൻറുള്ള ബാഴ്സക്ക് പിറകിൽ അത്ലറ്റികോ മഡ്രിഡും (39) വലൻസിയയുമാണ് (37) രണ്ടും മൂന്നും സ്ഥാനത്ത്. ഒരു കളി കുറച്ച് കളിച്ച റയലിന് 32 പോയൻറാണുള്ളത്.
സെൽറ്റക്കെതിരായ മത്സരത്തിൽ തോൽവിയുടെ വക്കിൽനിന്നാണ് റയൽ സമനിലയുമായി രക്ഷപ്പെട്ടത്. സെൽറ്റക്ക് ലഭിച്ച പെനാൽറ്റി തടുത്ത ഗോളി കെയ്ലർ നവാസാണ് ടീമിന് ഒരു പോയൻറ് നേടിക്കൊടുത്തത്. സീസണിൽ ലാ ലിഗയിൽ ഗോൾ വരൾച്ചയാൽ വലയുന്ന സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോക്ക് ഒരിക്കൽകൂടി ഗോൾ കണ്ടെത്താനാവാതിരുന്നപ്പോൾ ഗാരെത് ബെയ്ലിെൻറ ബൂട്ടിൽനിന്നായിരുന്നു റയലിെൻറ രണ്ട് ഗോളുകളും (36, 38 മിനിറ്റ്). ഡാനിയൽ വാസും (33) മാക്സിമിലിയാനോ ഗോമസുമാണ് (82) സെൽറ്റക്കായി ലക്ഷ്യംകണ്ടത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story