ഒരു കോച്ചിനെകൊണ്ടും പരിഹരിക്കാനാവാത്ത പ്രശ്നങ്ങളിലാണ് ഇറ്റലി ടീം - ആൻസിലോട്ടി
text_fieldsമിലാൻ: ഇറ്റാലിയൻ ദേശീയ ടീം പരിശീലക സ്ഥാനം ഏറ്റെടുക്കാനില്ലെന്ന് കാർലോ ആൻസിലോട്ടി. ഒരു കോച്ചിനെകൊണ്ടും പരിഹരിക്കാനാവാത്ത പ്രശ്നങ്ങളിലാണ് ഇറ്റാലിയൻ ദേശീയ ടീം. ഇൗ ഘട്ടത്തിൽ അവരുടെ ചുമതല ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടാണ്. ക്ലബ് ഫുട്ബാളിൽ തുടരാനാണ് താൽപര്യം -വൻ ക്ലബുകളുടെ സൂപ്പർ കോച്ച് വ്യക്തമാക്കി.
60 വർഷത്തിനിടെ ഇറ്റലിക്ക് ആദ്യമായി ലോകകപ്പ് യോഗ്യത നഷ്ടമായതോടെ പരിശീലക വേഷത്തിൽ നിന്നും ഗിഗാംപിയറോ വെഞ്ചുറയെ പുറത്താക്കിയിരുന്നു. ഇതോടെയാണ് ഇറ്റലിക്കാരൻകൂടിയായ ആൻസിലോട്ടിയെ ദേശീയ ഫെഡറേഷൻ സമീപിച്ചത്.
ചെൽസി, റയൽ മഡ്രിഡ്, യുവൻറസ്, എ.സി മിലാൻ, പി.എസ്.ജി തുടങ്ങിയ ചാമ്പ്യൻ ക്ലബുകളുടെ പരിശീലകനായിരുന്ന ആൻസിലോട്ടി സെപ്റ്റംബറിൽ ബയേൺ മ്യൂണിക്കിൽ നിന്നും പുറത്തായ ശേഷം പുതിയ താവളം തേടുകയാണ്. ഇതിനിടെയാണ് ഇറ്റാലിയൻ ഫെഡറേഷൻ സ്ഥാനമേറ്റെടുക്കാൻ ആവശ്യപ്പെടുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
