റാഷ്ഫോർഡിൻെറ കിടിലൻ ഫ്രീകിക്ക്; യുണൈറ്റഡിനും ലിവർപൂളിനും ജയം
text_fieldsഇ.എഫ്.എൽ കപ്പിൽ ചെൽസിയെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡും ആഴ്സനലിനെ വീഴ്ത്തി ലിവർപൂളും ക്വാർട്ടർ ഫൈനലിൽ പ്രവേ ശിച്ചു. 2-1നാണ് മാഞ്ചസ്റ്ററിൻെറ ജയം. മാർകസ് റാഷ്ഫോർഡ് ആണ് മാഞ്ചസ്റ്ററിനായി രണ്ട് ഗോളും നേടിയത്. 25ാം മിനിറ്റിൽ പെന ാൽട്ടിയിലൂടെ റാഷ്ഫോർഡ് ലീഡുയർത്തി. മാർക്കോസ് അലോൻസോ ഡാനിയൽ ജെയിംസിനെ ഫൗൾ ചെയ്തതിന് ലഭിച്ച പെനാൽട്ടിയാണ് ഇംഗ് ലണ്ട് സ്‌ട്രൈക്കർ ഗോളാക്കിയത്.
പിന്നീട് 61ാം മിനിറ്റിൽ മിച്ചി ബത്ഷുവായി ചെൽസിക്കായി വല കുലുക്കി. എന്നാൽ 73ാം മിനിറ്റിൽ റാഷ്ഫോർഡ് ഫ്രീകിക്കിലൂടെ വിജയഗോൾ നേടി. റാഷ്‌ഫോർഡിന്റെ 30-വാര അകലെ നിന്നുമെടുത്ത ഫ്രീ-കിക്ക് വൈറലായിട്ടുണ്ട്.
I mean... it's just ridiculous really, isn't it? #MUFC @MarcusRashford pic.twitter.com/cGUtHp3oAb
— Manchester United (@ManUtd) October 31, 2019
അതേസമയം ആൻഫീൽഡിൽ നടന്ന ആവേശകരമായ മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടിലാണ് ആഴ്സണലിനെ ലിവർപൂൾ കീഴടക്കിയത്. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തിൽ 5-5 എന്ന സ്കോർ വന്നതോടെയാണ് മത്സരം പെനാൽട്ടിയിലേക്ക് നീങ്ങിയത്.

ലിവർപൂൾ ഗോൾകീപ്പർ കാവോമിൻ കെല്ലെഹർ (20) ഡാനി സെബാലോസിന്റെ പെനാൽറ്റി തടുത്തിട്ടാണ് ഷൂട്ടൗട്ട് ജയം (5-4) സ്വന്തമാക്കിയത്. മുസ്തഫി (6), മിൽനർ (43), ഓക്‌സ്‌ലേഡ്-ചേംബർലൈൻ (58), ഒറിജി (62, 90+4) എന്നിവരാണ് ലിവർപൂളിനായി ഗോൾ നേടിയത്. ടോറെയിറ (19), മാർട്ടിനെല്ലി (26,36), മൈറ്റ്‌ലാൻഡ്-നൈൽസ് (54), വില്ലോക്ക് (70) എന്നിവരായിരുന്നു ആഴ്സനൽ സ്കോറർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
