​പൗ​ര​ത്വ പ്ര​ക്ഷോ​ഭം: സ​ന്തോ​ഷ്​ ട്രോ​ഫി മ​ത്സ​ര​ങ്ങ​ൾ മാ​റ്റി

22:47 PM
14/12/2019
Santhosh-Trophy

കൊ​ൽ​ക്ക​ത്ത: 2020 ജ​നു​വ​രി​യി​ൽ മി​സോ​റ​മി​ൽ ന​ട​ത്താ​നി​രു​ന്ന സ​ന്തോ​ഷ്​ ട്രോ​ഫി ഫൈ​ന​ൽ റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ മാ​റ്റി​വെ​ച്ചു. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ വ​ട​ക്കു​കി​ഴ​ക്ക​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ പ്ര​ക്ഷോ​ഭം രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്നാ​ണ്​ തീ​രു​മാ​നം. ജ​നു​വ​രി​യി​ൽ ന​ട​ത്തു​മെ​ന്നാ​യി​രു​ന്നു നേ​ര​ത്തേ​യു​ള്ള പ്ര​ഖ്യാ​പ​നം. 

ജ​നു​വ​രി ആ​ദ്യ വാ​ര​ത്തി​ൽ നി​ശ്ച​യി​ച്ച മ​ത്സ​രം പി​ന്നീ​ട്​ അ​വ​സാ​ന​ത്തി​ലേ​ക്ക്​ മാ​റ്റി. അ​താ​ണ്​ ഇ​പ്പോ​ൾ ഏ​പ്രി​ലി​ലേ​ക്ക്​ മാ​റ്റാ​ൻ തീ​രു​മാ​നി​ച്ച​ത്. മു​ൻ ചാ​മ്പ്യ​ൻ​മാ​രാ​യ കേ​ര​ളം ദ​ക്ഷി​ണ മേ​ഖ​ലാ യോ​ഗ്യ​ത റൗ​ണ്ടി​ൽ ആ​ദ്യ സ്ഥാ​ന​ക്കാ​രാ​യി യോ​ഗ്യ​ത നേ​ടി​യി​ട്ടു​ണ്ട്. 

Loading...
COMMENTS