ഇ​തി​ഹാ​സ​താ​രം ലി​ൻ ഡാ​നി​നെ വീ​ഴ്​​ത്തി മ​ല​യാ​ളി താ​രം പ്ര​ണോ​യ്

22:39 PM
20/08/2019
മത്സര ശേഷം ലിൻ ഡാനെ ഹസ്​തദാനം ചെയ്യുന്ന എച്ച്​. എസ്​ പ്രണോയ്​

ബേ​സ​ൽ: അ​ഞ്ചു​ ത​വ​ണ ലോ​ക​ചാ​മ്പ്യ​നും ര​ണ്ടു​ വ​ട്ടം ഒ​ളി​മ്പി​ക്​ ജേ​താ​വു​മാ​യ ഇ​തി​ഹാ​സ​താ​രം ലി​ൻ ഡാ​ൻ ഒ​രി​ക്ക​ൽ​കൂ​ടി മ​ല​യാ​ളി താ​രം എ​ച്ച്.​എ​സ്. പ്ര​ണോ​യി​ക്കു മു​ന്നി​ൽ വീ​ണു. ലോ​ക 17ാം ന​മ്പ​റും ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ 11ാം സീ​ഡു​മാ​യ ചൈ​നീ​സ്​ താ​ര​ത്തെ മൂ​ന്നു സെ​റ്റ്​ പോ​രാ​ട്ട​ത്തി​ലാ​ണ്​ 30ാം റാ​ങ്കു​കാ​ര​നും സീ​ഡി​ല്ലാ​താ​ര​വു​മാ​യ പ്ര​ണോ​യ്​ ര​ണ്ടാം റൗ​ണ്ടി​ൽ മ​ല​ർ​ത്തി​യ​ടി​ച്ച​ത്. സ്​​കോ​ർ: 21-11, 13-21, 21-7. 

മ​റ്റൊ​രു ഇ​ന്ത്യ​ൻ താ​രം ബി. ​സാ​യ്​ പ്ര​ണീ​തും മൂ​ന്നാം റൗ​ണ്ടി​ൽ ക​ട​ന്നു. 16ാം സീ​ഡാ​യ പ്ര​ണീ​ത്​ 21-16, 21-15ന്​ ​ദ​ക്ഷി​ണ കൊ​റി​യ​യു​ടെ സീ​ഡ്​ ചെ​യ്യ​പ്പെ​ടാ​ത്ത ലീ ​ഡോ​ങ്​ ക്യൂ​നെ​യാ​ണ്​ ത​ക​ർ​ത്ത​ത്. ലി​ൻ ഡാ​നി​നെ​തി​രാ​യ അ​ഞ്ചു​ മ​ത്സ​ര​ങ്ങ​ളി​ൽ പ്ര​ണോ​യി​യു​ടെ മൂ​ന്നാം ജ​യ​മാ​ണി​ത്. ജൂ​ണി​ൽ ആ​സ്​​ട്രേ​ലി​യ​ൻ ഒാ​പ​ണി​ൽ ലി​ൻ ഡാ​നി​നോ​ട്​ തോ​റ്റ പ്ര​ണോ​യി​ക്കി​ത്​ മ​ധു​ര​പ്ര​തി​കാ​ര​വു​മാ​യി.

2006, 2007, 2009, 2011, 2013 വ​ർ​ഷ​ങ്ങ​ളി​ൽ ​േലാ​ക ചാ​മ്പ്യ​നും 2005, 17 വ​ർ​ഷ​ങ്ങ​ളി​ൽ റ​ണ്ണ​റ​പ്പു​മാ​യി​രു​ന്ന ലി​ൻ ഡാ​ൻ 2008, 2012 ഒ​ളി​മ്പി​ക്​​സ്​ ജേ​താ​വു​മാ​ണ്. ആ​ദ്യ ഗെ​യി​മി​ൽ തു​ട​ക്ക​ത്തി​ൽ​ത​ന്നെ 10-5​െൻ​റ ലീ​ഡ്​ ക​ര​സ്ഥ​മാ​ക്കി​യ പ്ര​ണോ​യ്​ അ​നാ​യാ​സം ഗെ​യിം​ നേ​ടി. എ​ന്നാ​ൽ, ര​ണ്ടാം ഗെ​യി​മി​ൽ തി​രി​ച്ച​ടി​ച്ച ലി​ൻ ഡാ​ൻ തു​ല്യ​ത വ​രു​ത്തി. നി​ർ​ണാ​യ​ക​മാ​യ മൂ​ന്നാം​ ഗെ​യി​​മി​ൽ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്ന പ്ര​ണോ​യ്​ എ​തി​രാ​ളി​ക്ക്​ അ​വ​സ​രം ന​ൽ​കാ​െ​ത മ​ത്സ​രം സ്വ​ന്ത​മാ​ക്കു​ക​യാ​യി​രു​ന്നു. 

നി​ല​വി​ലെ ജേ​താ​വും ലോ​ക ഒ​ന്നാം ന​മ്പ​ർ താ​ര​വു​മാ​യ ജ​പ്പാ​​െൻറ കെ​േ​ൻ​റാ മെ​ാ​മോ​ട്ട​യാണ്​ പ്രീ​ക്വാ​ർ​ട്ട​റി​ൽ പ്ര​ണോ​യി​യു​ടെ എ​തി​രാ​ളി. 
വ​നി​ത സിം​ഗ്​​ൾ​സി​ൽ ഇ​ന്ത്യ​ൻ പ്ര​തീ​ക്ഷ​ക​ളാ​യ അ​ഞ്ചാം സീ​ഡ്​ പി.​വി. സി​ന്ധും എ​ട്ടാം സീ​ഡ്​ സൈ​ന നെ​ഹ്​​വാ​ളും ബു​ധ​നാ​ഴ്​​ച ര​ണ്ടാം റൗ​ണ്ട്​ മ​ത്സ​ര​ങ്ങ​ൾ​ക്കി​റ​ങ്ങും. ആ​ദ്യ റൗ​ണ്ടി​ൽ ഇ​രു​വ​ർ​ക്കും ബൈ ​ല​ഭി​ച്ചി​രു​ന്നു. പു​രു​ഷ സിം​ഗ്​​ൾ​സി​ൽ ആ​ദ്യ റൗ​ണ്ട്​ ക​ട​ന്ന കെ. ​ശ്രീ​കാ​ന്തി​നും ബു​ധ​നാ​ഴ്​​ച​യാ​ണ്​ ര​ണ്ടാം റൗ​ണ്ട്​ മ​ത്സ​രം. 

Loading...
COMMENTS