ബുണ്ടസ് ലിഗ മേയ് ഒമ്പതു മുതൽ; കാണികളില്ലാതെ
text_fieldsബർലിൻ: ജർമൻ ഫുട്ബാൾ ലീഗായ ബുണ്ടസ് ലിഗയിൽ മേയ് ഒമ്പതു മുതൽ മത്സരങ്ങൾ പുനരാരംഭിച്ചേക്കും. അടച്ചിട്ട സ്േറ്റഡിയങ്ങളിൽ കാണികളെ ഒഴിവാക്കിയാണ് മത്സരങ്ങൾ നടക്കുക. കാണികളെ സ്റ്റേഡിയത്തിൽ പ്രവേശിപ്പിക്കാതെ മത്സരങ്ങൾ പുനരാരംഭിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ബയേൺ മ്യൂണിക് ഉൾക്കൊള്ളുന്ന ബവേറിയ സ്റ്റേറ്റ് ഭരണാധികാരി മാർക്കസ് സോഡർ പറഞ്ഞു.
അതേസമയം, സാമൂഹിക അകലം അടക്കം നിബന്ധനകൾ കർശനമായി പാലിേക്കണ്ടതിനാൽ കാണികളെ ഉൾക്കൊള്ളിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ബൊറൂസിയ ഡോർട്മുണ്ട് ക്ലബ് ഉൾക്കൊള്ളുന്ന സ്റ്റേറ്റും അടച്ചിട്ട സ്േറ്റഡിയത്തിൽ മത്സരം ആരംഭിക്കുന്നതിന് അനുകൂലമാണ്.
