കോവിഡ് ഔട്ട് ഫുട്ബാൾ ഇൻ; ബുണ്ടസ് ലിഗ കിക്കോഫ് നാളെ
text_fieldsബെർലിൻ: ഒടുവിൽ കോവിഡിനെ ഗെറ്റ്ഔട്ട് അടിച്ച് ഫുട്ബാൾ മൈതാനം വീണ്ടുമുണരുന്നു. യൂറോപ്പിൽ കളിവസന്തം മടങ്ങിെയത്തുന്നതിെൻറ ആദ്യ പടിയായി ജർമൻ ബുണ്ടസ് ലിഗ സീസണിന് ശനിയാഴ്ച കിക്കോഫ്. കോവിഡ് 19 രോഗഭീതി തുടരുന്നതിനിടെ കാണികളെ ഒഴിവാക്കി, ശക്തമായ സുരക്ഷാ മുൻകരുതലോടെയാണ് രാജ്യത്തെ മുൻനിര ഫുട്ബാൾ സീസൺ തിരികെയെത്തുന്നത്.
കളിക്കാരും സപ്പോർട്ടിങ് സ്റ്റാഫും ടി.വി ക്രൂവും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ 300 പേർക്ക് മാത്രമാണ് പ്രവേശനം. മാർച്ച് 11നാണ് ജർമൻ സീസൺ നിർത്തിവെച്ചത്. ഇപ്പോൾ, യൂറോപ്പിൽ സീസൺ പുനരാരംഭിക്കുന്ന ആദ്യ ലീഗാണ് ജർമനി.
കോവിഡ് കാരണം രാജ്യത്ത് ഇതുവരെ 7800 പേരാണ് മരിച്ചത്. രോഗബാധിതർ 1.74 ലക്ഷവും. ജർമനിക്കു പിന്നാലെ, ഇറ്റലി, സ്പെയിൻ, ഇംഗ്ലണ്ട്, പോർചുഗൽ, തുർക്കി ലീഗുകളും പുനരാരംഭിക്കും.
