Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്​റ്റെർലിങ്ങിന്​...

സ്​റ്റെർലിങ്ങിന്​ ഹാട്രിക്; സിറ്റിക്ക്​ തകർപ്പൻ ജയം

text_fields
bookmark_border
സ്​റ്റെർലിങ്ങിന്​ ഹാട്രിക്; സിറ്റിക്ക്​ തകർപ്പൻ ജയം
cancel

ലണ്ടൻ: കിരീടപ്പോരാട്ടം അവസാനിച്ചെങ്കിലും അഭിമാനപ്പോരാട്ടം തുടരുന്ന പ്രീമിയർ ലീഗിൽ മാഞ്ചസ്​റ്റർ സിറ്റിക്ക്​ തകർപ്പൻ ജയം. മുൻനിര താരം റഹീം സ്​റ്റെർലിങ്​ മുന്നിൽ നിന്ന്​ നയിച്ച ​മത്സരത്തിൽ 5-0ത്തിന്​ ബ്രൈറ്റൺ ഹോവിനെ സിറ്റി​ തോൽപിച്ചു. ഇംഗ്ലീഷ്​ താരത്തി​​​െൻറ ഹാട്രിക്​ മികവിലായിരുന്നു സിറ്റിയുടെ ഫൈവ്​ സ്​റ്റാർ ജയം.
 

 

21, 53, 81 മിനിറ്റുകളിലായിരുന്നു താരത്തി​​​െൻറ ഹാട്രിക്ക്​ ഗോൾ. ഗബ്രിയേൽ ജീസസും(44), ബെർണാഡോ സിൽവയും(56) മറ്റു ഗോളുകൾ നേടി. ഹാട്രിക്​ നേട്ടത്തോടെ റഹീം സ്​െ​റ്റർലിങ്ങിന്​ സീസണിൽ 27 ഗോളുകളായി. ഒരു സീസണിൽ ഇംഗ്ലീഷ്​ താരത്തി​​​െൻറ ഏറ്റവും ഉയർന്ന സ്​കോറാണിത്​. ജയത്തോടെ

മൂന്ന്​ മത്സരങ്ങൾ കൂടി ബാക്കിയുള്ള മാഞ്ചസ്​റ്റർ സിറ്റി 72 പോയൻറുമായി രണ്ടാം സ്​ഥാനം ഉറപ്പിച്ചു കഴിഞ്ഞു. ബ്രൈറ്റൺ 36 പോയൻറുമായി 15ാം സ്​ഥാനത്താണ്​.

കഴിഞ്ഞ മത്സരത്തിലും ന്യൂകാസിൽ യുനൈറ്റഡിനെയും 5-0ത്തിന്​ സിറ്റി തോൽപിച്ചിരുന്നു.

 

........... ............. .............

സ്​കോർ ബോർഡ്​

മാഞ്ചസ്​റ്റർ സിറ്റി-5 ബൈറ്റൺ-0,

ബാൾ പൊസഷൻ: 71% -29%

ആകെ ഷോട്ട്​: 26-3

കോർണർ കിക്ക്​: 7-2
 

*തുടർച്ചയായ രണ്ടു മത്സരങ്ങളിൽ മാഞ്ചസ്​റ്റർ സിറ്റി അഞ്ചോ അതിൽ അധികമോ ഗോളിന്​ ജയിക്കുന്നത്​ 2017നു ശേഷം ഇതാദ്യം. 2017 സെപ്​റ്റംബറിൽ തുടർച്ചയായ മൂന്ന്​ മത്സരങ്ങളിൽ ഇങ്ങനെ ജയിച്ചിരുന്നു.

*റിയാദ്​ മെഹ്​റസിന്​​ എല്ലാ മത്സരങ്ങളിലുമായി 13 അസിസ്​റ്റുകളായി. ഒരു സിറ്റി താരത്തി​​​െൻറ ഏറ്റവും ഉർന്ന അസിസ്​റ്റാണിത്​

*ഒരു മത്സരത്തിലെ ഹാട്രിക്​ ഗോളുകൾ രണ്ട്​ ഹെഡറിലൂടെയും പെനാൽറ്റി ബോക്​സി​​​െൻറ പുറത്തു നിന്നും നേടുന്നത്​ പ്രീമിയർ ലീഗിൽ ഇതു മൂന്നാം തവണയാണ്​. റഹീം സ്​റ്റെർലിങ്ങിനു മുമ്പ്​ ഗാരി സ്​പീഡും(1996) ജോർജീനിയോ വിനാൽഡമും(2015) ​നേടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football
News Summary - Brighton 0-5 Manchester City: Raheem Sterling scores a bizarre hat-trick as Pep Guardiola's men hammer the Seagulls at home
Next Story