കോപ അമേരിക്ക ഫൈനലിൽ വില്യൻ കളിക്കില്ല
text_fieldsറിയോ ഡീ ജനീറോ: കോപ അമേരിക്ക ടൂർണമെൻറിൻെറ ഫൈനലിൽ ബ്രസീൽ വിങ്ങർ വില്യൻ കളിക്കില്ല. പരിക്ക് മൂലമാണ് വില്യൻ ഫൈനലിൽ നിന്ന് വിട്ടു നിൽക്കുന്നത്. മസിലുകൾക്ക് പരിക്കേറ്റതിനെ തുടർന്ന് വില്യൻ കളിക്കില്ലെന്ന് ബ്രസീൽ ടീം മാനേജ്മെൻറ് അറിയിച്ചു. പെറുവിനെയാണ് ബ്രസീൽ കോപ അമേരിക്ക ടൂർണമെൻറിൻെ കലാശപോരിൽ എതിരിടുക.
ഗ്രൂപ്പ് ഘട്ടത്തിൽ ബ്രസീലും പെറുവും ഏറ്റുമുട്ടിയപ്പോൾ ഏകപക്ഷീയമായ അഞ്ച് ഗോളിന് ബ്രസീൽ ജയിച്ചിരുന്നു. അന്ന് വില്യനും ഗോൾ നേടിയിരുന്നു. അർജൻറീനക്കെതിരായ മൽസരത്തിൽ ആദ്യ പകുതിയിൽ വില്യൻ കളിച്ചിരുന്നു. ആദ്യ പകുതി അവസാനിക്കാനിരിക്കെ േകാച്ച് വില്യനെ പിൻവലിക്കുകയായിരുന്നു.
നെയ്മർ പരിക്കിനെ തുടർന്ന് പുറത്ത് പോയതോടെയാണ് വില്യനെ ബ്രസീൽ മാനേജ്മെൻറ് ടീമിൽ ഉൾപ്പെടുത്തിയത്. 2007ന് ശേഷം പ്രധാന കിരീടങ്ങളൊന്നും നേടാത്ത ബ്രസീൽ കോപയിലൂടെ കിരീട വരൾച്ചക്ക് അവസാനമുണ്ടാക്കാമെന്നാണ് പ്രതീക്ഷിക്കുന്നത്.
