Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightദുരന്തത്തിന്​...

ദുരന്തത്തിന്​ തൊട്ടുമുമ്പ്​ അവർ പറഞ്ഞു, ​'ഞങ്ങൾ കൊളംബിയയിലേക്ക്​ എത്തിക്കൊണ്ടിരിക്കുകയാണ്'​​

text_fields
bookmark_border
ദുരന്തത്തിന്​ തൊട്ടുമുമ്പ്​ അവർ പറഞ്ഞു, ​ഞങ്ങൾ കൊളംബിയയിലേക്ക്​ എത്തിക്കൊണ്ടിരിക്കുകയാണ്​​
cancel

മെഡിലിൻസ്​: ഞങ്ങൾ കൊളംബിയയിലേക്ക്​ എത്തിക്കൊണ്ടിരിക്കുകയാണ്​. അധികം ദൂരമില്ല, ​വിമാനം തകർന്ന്​ വീഴുന്നതിന്​ ​തൊട്ട്​മുമ്പ്​ ബ്രസീൽ ടീമിലെ ഡിഫൻഡർ അലൻ റുസ്​കൽ  ഇൻസ്​റ്റാഗ്രാമിലെ പോസ്​റ്റിൽ കുറിച്ചതിങ്ങനെയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 81 പേരിൽ 76 പേരും കൊല്ലപ്പെട്ടപ്പോൾ  രക്ഷപ്പെട്ട അഞ്ചുപേരിൽ റുസ്​കലുമു​ണ്ടെന്നാണ്​ റിപ്പോർട്ട്​. എന്നാൽ റുസ്​കലി​നൊപ്പം മുള്ള ഗോൾകീപ്പർ ദാനിലോ പദിൽഹ മണിക്കൂറുകൾക്ക്​ മുമ്പ്​ ആശുപത്രിയിൽ മരണത്തിന്​ കീഴടങ്ങി​.

ഇരുവരും ചിരിക്കുന്നതും തമാശ പറയുന്നതും വിഡിയോയിലുണ്ട്​. പ്രദേശിക സമയം ​രാത്രി 10.15ന്​ വിമാനം റഡാറിൽനിന്ന്​ അപ്രത്യക്ഷമായ സമയത്താണ്​ വിഡിയോ ട്വിറ്ററിലേക്ക്​ ഷെയർ ​ചെയ്യപ്പെട്ടത്​.

അപകടം നടക്കു​േമ്പാൾ കനത്ത കാറ്റുണ്ടായിരുന്നത്​ രക്ഷാപ്രവർത്തന​ത്തെ ദുഷ്​കരമാക്കിയെന്നും വെളിച്ചക്കുറവും പ്രതികൂല കാലാവസ്​ഥയും കാരണവും കരമാർഗം മാത്രമായിരുന്നു രക്ഷാപ്രവർത്തകർക്ക്​ സ്​ഥലത്ത്​ എത്താൻ ക​ഴി​ഞ്ഞതെന്നുമാണ്​ എയർപോർട്ട്​ അധികൃതർ പറയുന്നത്​.

അറ്റ്​​ലേറ്റികോയുമായുള്ള സുഡാ അമേരിക്ക ഫൈനൽ കളിക്കുന്നതിന്​ വേണ്ടിയാണ്​  ബ്രസീൽ സോക്കർ ടീമായ ​ഷാപ്പെകൊയിൻസ്​ ക്ലബ്​ കൊളംബിയയിലേക്ക്​ തിരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Colombian plain crash
News Summary - Brazilian football team Defender Alan Ruschel says they are coming Colombia."
Next Story