Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്രസീലിന്​ ജയം;...

ബ്രസീലിന്​ ജയം; അർജൻറീനയെ തളച്ച്​ ഉറുഗ്വായ്​

text_fields
bookmark_border
ബ്രസീലിന്​ ജയം; അർജൻറീനയെ തളച്ച്​ ഉറുഗ്വായ്​
cancel
അബൂദബി: കോപ അമേരിക്ക ഫുട്​ബാൾ ചാമ്പ്യൻമാരായ ശേഷം ആദ്യ ജയം കുറിച്ച്​ ബ്രസീൽ. യു.എ.ഇയിൽ നടന്ന മത്സരത്തിൽ ​മഞ്ഞപ് പട എതിരില്ലാത്ത മൂന്ന്​ ഗോളുകൾക്ക്​ ദക്ഷിണ കൊറിയയെ തോൽപിച്ചു. ലൂകാസ്​ പാക്വറ്റ (9), ഫിലി​െപ കുടിന്യോ (36), ഡാനി ലോ (60) എന്നിവർ ബ്രസീലിനായി വലചലിപ്പിച്ചു.

അതേസമയം ഇഞ്ച്വറി ​ൈടമിൽ നായകൻ ലയണൽ മെസ്സി നേടിയ പെനാൽറ്റി ഗോൾ മികവിൽ ഇസ്രായേലിൽ നടന്ന സൗഹൃദമത്സരത്തിൽ അർജൻറീന ഉറുഗ്വായ്​യെ സമനിലയിൽ തളച്ചു. രണ്ട്​ ഗോളുകൾ വീതമടിച്ചാണ്​ ലാറ്റിനമേരിക്കൻ ശക്തികൾ തുല്യത പാലിച്ചത്​. മത്സരത്തി​​െൻറ 34ാം മിനിറ്റിൽ സുവാരസി​​െൻറ പാസിൽനിന്ന്​ എഡിൻസൺ കവാനി ഉറുഗ്വായ്​ക്കായി അക്കൗണ്ട്​ തുറന്നു.

63ാം മിനിറ്റിൽ മെസ്സിയു​െട അസിസ്​റ്റിൽനിന്ന്​ സെർജിയോ അഗ്യൂറോ അർജൻറീനക്കായി ഗോൾ മടക്കി. 69ാം മിനിറ്റിൽ ഫ്രീകിക്കിലൂടെ സുവാരസ്​ വീണ്ടും ഉറുഗ്വായ്​യെ മുന്നിലെത്തിച്ചെങ്കിലും ഇഞ്ച്വറി ടൈമിൽ ഉറുഗ്വായ്​ ഡിഫൻഡർ ബോക്​സിൽ വെച്ച്​ പന്ത് കൈകൊണ്ട്​ തൊട്ടതിന്​ ലഭിച്ച ​പെനാൽറ്റി ലക്ഷ്യത്തിലെത്തിച്ച്​ മെസ്സി ടീമിന്​ സമനില സമ്മാനിച്ചു. മൂന്നുമാസത്തെ വിലക്ക്​ കഴിഞ്ഞ്​ ദേശീയ ടീമിൽ തിരിച്ചെത്തിയ മെസ്സി കഴിഞ്ഞ ദിവസം ബ്രസീലിനെതിരായ സൗഹൃദ മത്സരത്തിൽ വിജയ ഗോൾ നേടിയിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brazil vs South Korea
News Summary - brazil vs South Korea
Next Story