Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightബ്രസീലിനെ സമനിലയിൽ...

ബ്രസീലിനെ സമനിലയിൽ തളച്ച്​ കൊളംബിയ

text_fields
bookmark_border
neymar
cancel

മിയാമി: കൊളംബിയക്കെതിരായ സൗഹൃദ മൽസരത്തിൽ സമനില വഴങ്ങി ബ്രസീൽ. കളിക്കളത്തിലേക്ക്​ തിരിച്ചെത്തിയ നെയ്​മർ ബ്രസീലിനായി മികച്ച പ്രകടനം നടത്തി. ആദ്യ പകുതിയിൽ 2-1ൻെറ ലീഡ്​ വഴങ്ങിയ ശേഷമാണ്​ ബ്രസീൽ സമനില പിടിച്ചത്​.

20ാം മിനിട്ടിൽ നെയ്​മറിൻെറ കോർണർ വലയിലെത്തിച്ച്​ കാസ്​മരോ ബ്രസീലിനായി ആദ്യ ഗോൾ കുറിച്ചു. എന്നാൽ, ബ്രസീലിൻെറ ലീഡിന്​ അധിക ആയുസ്​ ഉണ്ടായിരുന്നില്ല. 25ാം മിനിട്ടിൽ പെനാൽട്ടിയിലൂടെ കൊളംബിയ സമനില പിടിച്ചു. കളിയുടെ ഒന്നാം പകുതി തീരാൻ 11 മിനിട്ട്​ മാത്രം മികച്ചൊരു നീക്കത്തിലൂടെ കൊളംബിയ മൽസരത്തിൽ ലീഡ്​ നേടി.

രണ്ടാം പകുതിയിൽ കൂടുതൽ മികച്ച കളി പുറത്തെടുക്കുന്ന ബ്രസീലിനെയാണ്​ കണ്ടത്​. 58ാം മിനിട്ടിൽ കൊളംബിയൻ പ്രതിരോധം പിളർത്തി കുട്ടീ​ഞ്ഞോ നൽകിയ ലോങ്​ പാസ്​ പിഴവുകളില്ലാതെ നെയ്​മർ വലയിലെത്തിച്ചു.

മ​ട​ങ്ങി വ​ര​വി​ൽ തി​ള​ങ്ങി നെ​യ്​​മ​ർ

മി​യാ​മി: പ​രി​ക്കു​​മാ​റി ക​ളി​ക്ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തി​യ പി.​എ​സ്.​ജി​യു​ടെ ബ്ര​സീ​ലി​യ​ൻ സൂ​പ്പ​ർ താ​രം നെ​യ്​​മ​ർ നി​രാ​ശ​പ്പെ​ടു​ത്തി​യി​ല്ല. കൊ​ളം​ബി​യ​ക്കെ​തി​രാ​യ സൗ​ഹൃ​ദ​മ​ത്സ​ര​ത്തി​ൽ ആ​ദ്യ ഗോ​ളി​ന്​ വ​ഴി​യൊ​രു​ക്കു​ക​യും 58ാം മി​നി​റ്റി​ൽ വ​ല​കു​ലു​ക്കു​ക​യും ചെ​യ്​​ത നെ​യ്​​മ​ർ ബ്ര​സീ​ലി​ന്​​ സ​മ​നി​ല സ​മ്മാ​നി​ച്ചു. നെ​യ്​​മ​റി​​െൻറ ട്രാ​ൻ​സ്​​ഫ​ർ വാ​ർ​ത്ത​ക​ൾ​ക്കി​ട​യി​ൽ അ​ര​ങ്ങേ​റി​യ സൗ​ഹൃ​ദ​മ​ത്സ​രം 2-2ന്​ ​സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു.

ഖ​ത്ത​റി​നെ​തി​രെ ജൂ​ണി​ൽ ന​ട​ന്ന സൗ​ഹൃ​ദ മ​ത്സ​ര​ത്തി​നി​ടെ ക​ണ​ങ്കാ​ലി​ന്​ പ​രി​ക്കേ​റ്റ താ​രം ര​ണ്ടു​മാ​സ​ത്തി​ന്​ ശേ​ഷ​മാ​ണ്​ ക​ളി​ക്ക​ള​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത്. ഹാ​മി​ഷ്​ റോ​ഡ്രി​ഗ​സും റ​ഡ​മേ​ൽ ഫാ​ൽ​കോ​വ​യു​മി​ല്ലാ​തെ ഇ​റ​ങ്ങി​യ കൊ​ളം​ബി​യ​ക്കാ​യി ലൂ​യി​സ്​ മു​റീ​ൽ (25', 34') ഇ​ര​ട്ട​ഗോ​ൾ നേ​ടി. 19ാം മി​നി​റ്റി​ൽ കാ​സ്​​മി​റോ​യാ​ണ്​ ​കാ​ന​റി​ക​ളു​ടെ ആ​ദ്യ ഗോ​ൾ നേ​ടി​യ​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:brazilneymarcolumbiamalayalam newssports news
News Summary - Brazil share spoils with Colombia in four-goal thriller in Miami-Sports news
Next Story