പെറുവിനെ അഞ്ച്​ ഗോളിന്​ തകർത്ത്​ ബ്രസീൽ ക്വാർട്ടറിൽ

  • വെ​നി​സ്വേ​ല​യും ക്വാ​ർ​ട്ട​റി​ൽ

07:37 AM
23/06/2019
BRAZIL

സാ​വോ​പോ​േ​ളാ: പെ​റു​വി​​​​െൻറ ​വ​ല​യി​ൽ ഗോ​ൾ​പെ​രു​മ​ഴ പെ​യ്യി​ച്ച്​ ബ്ര​സീ​ൽ കോ​പ അ​മേ​രി​ക്ക ചാ​മ്പ്യ​ൻ​ഷി​പ്പി​​​​െൻറ ക്വാ​ർ​ട്ട​ർ ഫൈ​ന​ലി​ൽ. ഗ്രൂ​പ്​ ‘എ’​യി​ൽ ത​ങ്ങ​ളു​ടെ അ​വ​സാ​ന മ​ത്സ​ര​ത്തി​ൽ പെ​റു​വി​നെ മ​റു​പ​ടി​യി​ല്ലാ​ത്ത അ​ഞ്ചു ഗോ​ളി​ന്​ ത​രി​പ്പ​ണ​മാ​ക്കി​യ ബ്ര​സീ​ൽ ഗ്രൂ​പ്​ ചാ​മ്പ്യ​ൻ പ​ദ​വി​യോ​ടെ നോ​ക്കൗ​ട്ടി​ൽ ഇ​ടം​നേ​ടി. ര​ണ്ടാം മ​ത്സ​ര​ത്തി​ൽ ബൊ​ളീ​വി​യ​യെ 3-1ന്​ ​തോ​ൽ​പി​ച്ച്​ വെ​നി​സ്വേ​ല​യും ക്വാ​ർ​ട്ട​റി​ലെ​ത്തി. 

ബൊ​ളീ​വി​യ​ക്കെ​തി​രെ ജ​യ​ത്തോ​ടെ തു​ട​ങ്ങി​യെ​ങ്കി​ലും വെ​നി​സ്വേ​ല​യോ​ടേ​റ്റ (0-0) സ​മ​നി​ല​യി​ൽ പ​ത​റി​യ ബ്ര​സീ​ലി​​​​െൻറ തി​രി​ച്ചു​വ​ര​വാ​യി​രു​ന്നു ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ സാ​വോ​പോ​ളോ​യി​ൽ ക​ണ്ട​ത്. ആ​ദ്യ മി​നി​റ്റ്​ മു​ത​ൽ ഇ​ട​ത​ട​വി​ല്ലാ​തെ പെ​റു​വി​യ​ൻ ഗോ​ൾ​മു​ഖ​ത്തേ​ക്ക്​ ആ​​ക്ര​മി​ച്ചു​ക​യ​റി​യ​വ​ർ​ക്ക്​ ​േമാ​ഹി​ച്ച​പോ​ലെ ഗോ​ളു​ക​ളും പി​റ​ന്നു. 11ാം മി​നി​റ്റി​ൽ കോ​ർ​ണ​ർ കി​ക്കി​ലൂ​ടെ പ​റ​ന്നു​വ​ന്ന പ​ന്ത്​ ഹെ​ഡ്​​ചെ​യ്​​ത്​ വ​ല​യി​ലാ​ക്കി കാ​സ്​​മി​റോ​യാ​ണ്​ ബ്ര​സീ​ലി​​ന് തു​ട​ക്കം ന​ൽ​കി​യ​ത്. റോ​ബ​ർ​​ട്ടോ ഫെ​ർ​മീ​ന്യോ (18), എ​വ​ർ​ട്ട​ൻ (31), ഡാ​നി ആ​ൽ​വ​സ്​ (53), വി​ല്യ​ൻ (90) എ​ന്നി​വ​ർ പ​ട്ടി​ക തി​ക​ച്ചു. 

കു​ടീ​ന്യോ​യു​ടെ ​കോ​ർ​ണ​ർ കി​ക്ക്​ മാ​ർ​ക്വി​നോ​സി​​​​െൻറ ഹെ​ഡ​റി​ലൂ​ടെ ​എ​ത്തി​യ​പ്പോ​ഴാ​ണ്​ കാ​സ്​​മി​റോ വ​ല​യി​ലേ​ക്ക്​ ചെ​ത്തി​യി​ട്ട​ത്. എ​ന്നാ​ൽ, ബ്ര​സീ​ലി​​​​െൻറ ര​ണ്ടാം ഗോ​ൾ പെ​റു ഗോ​ളി പെ​ഡ്രോ ഗാ​ല​സി​​​​െൻറ സം​ഭാ​വ​ന​യാ​യി. കൈ​യി​ലെ​ടു​ത്ത പ​ന്ത്​ ഷൂ​ട്ട്​​ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ ബോ​ക്​​സി​ന​രി​കെ ഫെ​ർ​മീ​ന്യോ​യി​ൽ ത​ട്ടി തെ​റി​ച്ചു. പോ​സ്​​റ്റി​ൽ​കൊ​ണ്ട്​ റീ​ബൗ​ണ്ട്​ ചെ​യ്​​തെ​ങ്കി​ലും ഫെ​ർ​മീ​ന്യോ​ക്ക്​ ഹോ​ൾ​ഡ്​ ചെ​യ്​​ത്​ വ​ല​യി​ലേ​ക്ക്​ ക​യ​റ്റാ​ൻ പാ​ക​മാ​യി​രു​ന്നു. ‘നോ ​ലു​ക്’​ ഗോ​ളി​ൽ ബ്ര​സീ​ൽ മു​ന്നി​ൽ.

ക്യാ​പ്​​റ്റ​ൻ പൗ​ലോ ഗ​രീ​റോ​യി​ലൂ​ടെ പെ​റു തി​രി​ച്ചെ​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ്​ മൂ​ന്നാം ഗോ​ളും പി​റ​ക്കു​ന്ന​ത്. ഇ​ട​തു വി​ങ്ങി​ൽ​നി​ന്ന്​ ടാ​ക്ക്​​ൾ ചെ​യ്​​ത്​ ക​യ​റി​യ എ​വ​ർ​ട്ട​​​​െൻറ നി​ലം​പ​റ്റി​യ ഷോ​ട്ട്​ ഗോ​ളി​യെ ക​ട​ന്നു. ഒ​ന്നാം പ​കു​തി​യി​ൽ 3-0ത്തി​​​​െൻറ ലീ​ഡ്. 53ാം മി​നി​റ്റി​ൽ ഫെ​ർ​മീ​ന്യോ, അ​ർ​ത​ർ എ​ന്നി​വ​ർ​ക്കൊ​പ്പം വ​ൺ-​ടു-​വ​ൺ നീ​ക്ക​വു​മാ​യി കു​തി​ച്ച ആ​ൽ​വ​സി​​​​െൻറ മി​ന്നും ഫി​നി​ഷി​ങ്ങും, അ​വ​സാ​ന മി​നി​റ്റി​ൽ 18 വാ​ര അ​ക​ലെ​നി​ന്ന്​ വി​ല്യ​​ൻ തൊ​ടു​ത്തു​വി​ട്ട വെ​ടി​യു​ണ്ട​കൂ​ടി​യാ​യ​തോ​ടെ പെ​റു​വി​​​​െൻറ വ​ല അ​ഞ്ചു​വ​ട്ടം കു​ലു​ങ്ങി. 

ആ​ദ്യ മ​ത്സ​ര​ത്തി​ൽ പെ​റു​വി​നോ​ടും ര​ണ്ടാം അ​ങ്ക​ത്തി​ൽ ​ ബ്ര​സീ​ലി​നോ​ടും സ​മ​നി​ല പാ​ലി​ച്ച വെ​നി​സ്വേ​ല നി​ർ​ണാ​യ​ക സ​മ​യ​ത്ത്​ ജ​യ​ത്തോ​ടെ കു​തി​ച്ചാ​ണ്​ നോ​ക്കൗ​ട്ട്​ ബ​ർ​ത്തു​റ​പ്പി​ച്ച​ത്. ഡാ​ർ​വി​ൻ മാ​ചി​സ്​ ര​ണ്ടും ജോ​സ​ഫ്​ മാ​ർ​ടി​ന​സ്​ ഒ​രു ഗോ​ളു​മ​ടി​ച്ചു. നാ​ലു​ പോ​യ​ൻ​റു​മാ​യി മൂ​ന്നാം സ്​​ഥാ​ന​ത്തു​ള്ള പെ​റു​വി​ന്​ ഇ​നി മി​ക​ച്ച മൂ​ന്നി​ൽ ഒ​രാ​ളാ​യി ക്വാ​ർ​ട്ട​റി​ലെ​ത്താ​ൻ കാ​ത്തി​രി​ക്കാം.

Loading...
COMMENTS